ഹാച്ചുകളിലെ താരമാവാൻ വാഗൺ ആറെത്തി

ടിയാഗോ, സാൻ​േ​ട്രാ തുടങ്ങി ഹാച്ച്​ബാക്ക​ുകളിൽ ഇപ്പോൾ താരങ്ങ​േള​റെയാണ്​. ഇതോടെ ഹാച്ച്​ബാക്ക്​ സെഗ്​മ​​െ ൻറിൽ മാരുതിക്ക്​ ചെറുതായൊന്ന്​ കാലിടറി. പക്ഷേ തോറ്റുകൊടുക്കാൻ ഇന്ത്യയിലെ സാധാരണക്കാര​​​െൻറ കാർ നിർമാതാക ്കൾ തയാറല്ല.

നഷ്​ടപ്പെട്ട വിപണിവിഹിതം തിരികെ പിടിക്കുന്നതിനായി വാഗൺ ആറിനെ പരിഷ്​കരിച്ച്​ പുറത്തിറക്കുകയ ാണ്​ മാരുതി. കൂട്ടിച്ചേർക്കലുകളും പരിഷ്​കാരങ്ങളും വാഗൺ ആറിൽ മുമ്പ്​ തന്നെ മാരുതി വരുത്തിയിട്ടു​ണ്ടെങ്കിലും കാതലായ മാറ്റം ഉണ്ടാവുന്നത്​ ഇപ്പോഴാണ്​.

Full View

ബോക്​സി പ്രൊഫൈലിലാണ്​ വാഗൺ ആർ ഇക്കുറിയും അവതരിക്കുന്നത്​. മാറ്റ് ബ്ലാക്ക്​ ഫിനിഷിലുള്ള ഗ്രില്ലും താഴ്​ന്ന ബംബറും പൂർണമായും പരിഷ്​കരിച്ച ഹെഡ്​ലൈറ്റുമാണ്​ വാഗൺ ആറി​​​െൻറ മുൻ വശത്തിലെ പ്രധാനസവിശേഷതകൾ. സ്വിഫ്​റ്റിലും എർട്ടിഗയിലുമുള്ള ഫ്ലോട്ടിങ്​ റൂഫ്​ ഡിസൈൻ ഇക്കുറി വാഗൺ ആറിനും മാരുതി നൽകിയിട്ടുണ്ട്​.

അകത്തളത്തെ സൗകര്യങ്ങൾ വർധിപ്പിച്ചിട്ടുണ്ട്​. ലെഗ്​റൂം, ഷോൾഡർ റൂം എന്നിവ വർധിപ്പിച്ചത്​ യാത്രകൾ ആയാസരഹിതമാക്കും. ടച്ച്​ സ്​ക്രീൻ ഇൻഫോടെയിൻമ​​െൻറ്​ സിസ്​റ്റത്തി​​​െൻറ സാന്നിധ്യമാണ്​ മറ്റൊരു സവിശേഷത. ആപ്പിൾ കാർ പ്ലേ, ആൻഡ്രോയിഡ്​ ഒാ​േട്ടാ തുടങ്ങിയ സംവിധാനങ്ങളെ പിന്തുണക്കുന്നതാണ്​ ഇൻഫോടെയിൻമ​​െൻറ്​ സിസ്​റ്റം.

സ്വിഫ്​റ്റിലും ബലോനയിലുമെല്ലാം കണ്ട അഞ്ചാം തലമുറ ഹെർടെക്​ട്​ പ്ലാറ്റ്​ഫോമിലാണ്​ വാഗൺ ആറി​​​െൻറ നിർമാണം. പുതിയ വാഗൺ ആറി​​​െൻറ നീളവും വീതിയും വീൽബേസും വർധിപ്പിച്ചിട്ടുണ്ട്​. രണ്ട്​ എൻജിൻ ഒാപ്​ഷനുകൾ വാഗൺ ആർ വിപണിയിലെത്തും. 1.0 ലിറ്റർ, 1.2 ലിറ്റർ പെട്രോൾ എൻജിനുകളാവും വാഗൺ ആറിലുണ്ടാവുക.

1.0 ലിറ്റർ പെട്രോൾ എൻജിൻ മാനുവൽ ട്രാൻസ്​മിഷൻ എൽ.എക്​സ്​.​െഎ വകഭേദത്തിന്​ 4.19 ലക്ഷം രൂപയും വി.എക്സ്​.​െഎ വകഭേദത്തിന്​ 4.69 ലക്ഷവുമായിരിക്കും വില. ഒാ​േട്ടാമാറ്റിക്​ എൽ.എക്​സ്​.​െഎ വകഭേദത്തിന്​ 5.16 ലക്ഷമാണ്​ വില. 1.2 ലിറ്റർ പെട്രോൾ വി.എക്​സ്​.​െഎ വകഭേദത്തിന്​ 4.89 ലക്ഷവും സെഡ്​.എക്​സ്​.​െഎ വകഭേത്തിന്​ 5.22 ലക്ഷവുമായിരിക്കും വില. ഒാ​േട്ടാമാറ്റിക്​ ​ട്രാൻസ്​മിഷൻ വി.എക്​സ്​.​െഎ വകഭേദത്തിന്​ 5.36 ലക്ഷവും സെഡ്​.എക്​സ്​.​െഎക്ക്​ 5.69 ലക്ഷവും നൽകണം.

Tags:    
News Summary - New Maruti Suzuki Wagon R 2019 Launched-Hotwheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.