മുഖം മിനുക്കി എർട്ടിഗയെത്തുന്നു

ഏഴ്​ സീറ്റർ വാഹനങ്ങളിൽ വിപണിയിൽ ചലനമുണ്ടാക്കിയ മോഡലാണ്​ മാരുതിയുടെ എർട്ടിഗ. കനത്ത ട്രാഫിക്കിലും അനായാസം കൈകാര്യം ചെയ്യാൻ സാധിക്കുമെന്നത്​ എർട്ടിഗയുടെ പ്ലസ്​ പോയിൻറാണ്​. ഇത്​ എർട്ടിഗ​യെ കുടുംബങ്ങളുടെ പ്രിയപ്പെട്ട കാറാക്കി മാറ്റി. ഇപ്പോഴിതാ 2018 അവസാനത്തോട്​ കൂടി എർട്ടിഗയുടെ രണ്ടാം തലമുറ  പുറത്തിറക്കാനൊരുങ്ങുകയാണ്​ മാരുതി. 

മനോഹരമായ ക്രോം ഗ്രിൽ, മൾട്ടി എലമ​​െൻറ്​ ഹെഡ്​ലൈറ്റ്​, വലിയ സി ഷേപ്പ്​ ഫോഗ്​ ലൈറ്റ്​ എൻക്ലോസർ എന്നിവയെല്ലാമാണ്​ മുൻ വശത്തെ ഡിസൈനിലെ പ്രധാന പ്രത്യേകതകൾ. വലിയ മാറ്റങ്ങളില്ലെങ്കിലും പിൻവശത്തി​​​െൻറ ഡിസൈനും മനോഹരമാണ്​. സ്വിഫ്​റ്റിലും ഡിസയറിലും ഉപയോഗിച്ച അതേ ഹെർട്ടാകെറ്റ്​ പ്ലാറ്റ്​ഫോമാണ്​ എർട്ടിഗയിലും മാരുതി പിന്തുടരുന്നത്​.

ക്രാഷ്​ ടെസ്​റ്റുകളിൽ മികച്ച ​പ്രകടനം നടത്തിയ പ്ലാറ്റ്​ഫോം പ്രധാന കാറുകളിൽ ഉൾപ്പെടുത്തിയതിലുടെ ഗുണമേൻമയിൽ യാതൊരു വിട്ടുവീഴ്​ചക്കും തയാറല്ലെന്ന സൂചനയാണ്​ മാരുതി നൽകുന്നത്​. വീൽബേസിൽ മാറ്റം വരുത്തിയി​ട്ടില്ലെങ്കിലും അകത്തളത്തിൽ കൂടുതൽ സൗകര്യപ്രദമാക്കാൻ മാരുതിയുടെ എൻജിനിയർമാർ ശ്രമിച്ചിട്ടുണ്ട്​. മൂന്നാം നിരയിൽ ലെഗ്​റൂം വർധിപ്പിച്ചത്​ ഇതി​​​െൻറ തെളിവാണ്​ ​.

മുൻകാറുകളിൽ നിന്ന്​ വ്യത്യസ്​തമായി ഇൻറീരിയറി​​​െൻറ ക്വാളിറ്റി കൂടുതൽ ഉയർത്താൻ മാരുതി ശ്രദ്ധിച്ചിട്ടുണ്ട്​. ഡാഷ്​ബോർഡ്​, ഇൻസ്​ട്രുമ​​െൻറ്​ പാനൽ, സ്​റ്റിയറിങ്​ വീൽ എന്നിവയെല്ലാം സ്വിഫ്​റ്റ്​ ഡിസയറിന്​  സമാനമാണ്​. ഫോക്​സ്​ വുഡ്​ ട്രിമ്മി​​​െൻറ സാന്നിധ്യമാണ്​ ഇൻറീരിയറിനെ ഡിസയറിൽ നിന്ന്​ വേർതിരിക്കുന്ന പ്രധാന ഘടകം. 6.8 ഇഞ്ച്​ ടച്ച്​ സ്​ക്രീൻ ഇൻഫോടെയിൻമ​​െൻറ്​ സിസ്​റ്റമാണ്​ കാറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്​. ക്ലെമറ്റ്​ കൺട്രോൾ എ.സി ഉൾപ്പെടുത്താത്തത്​ പോരായ്​മയാണ്​. എന്നാൽ, ഇന്ത്യയിലെത്തു​േമ്പാൾ മാരുതി ഇത്തരം ഫീച്ചറുകൾ കൂടി ഉൾപ്പെടു​ത്തുമെന്നാണ്​ സൂചന.

1.5 ലിറ്റർ പെട്രോൾ എൻജിനി​​​െൻറ കരുത്തിലാകും എർട്ടിഗയെത്തുക. 104 ബി.എച്ച്​.പിയായിരിക്കും പരാമാവധി പവർ​. ഡീസൽ എൻജിനിനെ കുറിച്ച്​ മാരുതി സൂചനയൊന്നും നൽകിയിട്ടില്ല.

Tags:    
News Summary - New Maruti Suzuki Ertiga: A close look-Hotwheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.