ഇന്നോവക്ക്​ ഒത്ത എതിരാളിയുമായി മഹീന്ദ്രയെത്തുന്നു

മരാസോക്ക്​ പിന്നാലെ പുതിയ എസ്​.യു.വിയുമായി മഹീന്ദ്രയെത്തുന്നു. എസ്​.യു.വിക്ക്​ മഹീന്ദ്ര ഒൗദ്യോഗികമായി പേര്​ നൽകിയിട്ടില്ല. വൈ 400 എന്ന കോഡ്​ നാമത്തിലാണ്​ പുതിയ എസ്​.യു.വിയുടെ നിർമാണം നടത്തുന്നത്​. ഒക്​ടോബർ ഒമ്പതിന്​ എസ്​.യു.വി കമ്പനി ഒൗദ്യോഗികമായി പുറത്തിറക്കുമെന്നാണ്​ റിപ്പോർട്ടുകൾ. എക്​സ്​ യു.വി 500ന്​ മുകളിലായിരിക്കും വൈ 400​​െൻറ സ്ഥാനം. കഴിഞ്ഞ വർഷം നടന്ന ഡൽഹി ഒാ​േട്ടാ എക്​സ്​പോയിലായിരുന്നു മോഡലി​​െൻറ കൺസെപ്​റ്റ്​ മഹീന്ദ്ര അവതരിപ്പിച്ചത്​.

രണ്ടാം തലമുറ സാങ്​യോങ്​ റെക്​സറ്റണി​നോട്​ സാമ്യമുള്ള മോഡലാണ്​ വൈ 400. സസ്​പെൻഷനിലുൾപ്പടെ മാറ്റം വരുത്തിയതിലുടെ മോശം റോഡുകളിലും സുഖകരമായ റൈഡ്​ വാഹനത്തിൽ നിന്ന്​ ലഭിക്കുമെന്നാണ്​ ​ മഹീന്ദ്രയുടെ അവകാശവാദം. പ്രൊജക്​ടർ ഹെഡ്​ലാമ്പ്​, 9.2 ഇഞ്ച്​ എച്ച്​.ഡി ടച്ച്​ സ്​ക്രീൻ, 360 ഡിഗ്രി കാമറ, 7 ഇഞ്ച്​ ഇഞ്ച്​ എൽ.സി.ഡി ഇൻസ്​ട്രുമെ​േൻറഷൻ ക്ലസ്​റ്റർ, കൂൾഡ്​ സീറ്റ്​ എന്നിവയെല്ലാമാണ്​ മോഡലിലെ പ്രധാന പ്രത്യേകതകൾ.

2.2 ലിറ്റർ ഫോർ സിലിണ്ടർ ടർബോ ചാർജ്​ ഡീസൽ എൻജിനായിരിക്കും മോഡലിലുണ്ടാവുക എന്നാണ്​ സൂചന. 187 ബി.എച്ച്​.പി പവർ 420 എൻ.എം ടോർക്കും എൻജിനിൽ നിന്ന്​ പ്രതീക്ഷിക്കാം. ഏഴ്​ സ്​പീഡാണ്​ ട്രാൻസ്​മിഷൻ. പരമാവധി 24 ലക്ഷം വരെയായിരിക്കും മോഡലി​​െൻറ വില.

Tags:    
News Summary - New Mahindra Y400 SUV -Hotwheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.