ഇന്നോവക്ക്​ പിന്നാലെ​ ഫോർച്യൂണറിനെയും ലക്ഷ്യമിട്ട്​ മഹീന്ദ്ര; അൾട്യൂറാസ്​ എത്തുന്നു

ടോയോട്ട ഇന്നോവയെ ലക്ഷ്യമിട്ട്​ മഹീന്ദ്ര പുറത്തിറക്കിയ മോഡലായിരുന്നു മരാസോ. എൻജിൻ കരുത്തിൽ ഒപ്പമെത്തിയില്ലെങ്കിലും ഡിസൈനിൽ ഇന്നോവയെ വെല്ലുവിളിക്കാൻ പോന്ന എതിരാളി തന്നെയായിരുന്നു മരാസോ. ഇക്കുറി ഫോർച്യൂണറാണ്​ ​ മഹീന്ദ്രയുടെ ടാർജറ്റ്​​. വൈ 400 എന്ന കോഡ്​ നാമത്തിൽ വികസിപ്പിക്കുന്ന എസ്​.യു.വി ഫോർച്യൂണറിനെ ലക്ഷ്യമിട്ടാണ്​ കമ്പനി പുറത്തിറക്കുന്നത്​. അൾട്യൂറാസ് ജി 4​​ എന്നാണ് മഹീന്ദ്രയുടെ​ പുതിയ ഏഴ്​ സീറ്റർ എസ്​.യു.വിയുടെ പേര്​. നവംബർ 24ന്​ അൾട്യൂറാസ്​​ ഇന്ത്യൻ വിപണിയിലെത്തും.

എക്​സ്​.യു.വി 500ന്​ മുകളിലായിരിക്കും അൾട്യുറാസി​​​​െൻറ സ്ഥാനം. രണ്ട്​ വേരിയൻറ്​കളിൽ എസ്​.യു.വി വിപണിയി​െലത്തും. രണ്ട്​ വീൽ, നാല്​ വീൽ ഡ്രൈവ്​ ഒാപ്​ഷനുകളിലായിരിക്കും അൾട്യുറാസ് എത്തും. 2.2 ലിറ്റർ ഡീസൽ എൻജിൻ കരുത്തേകും. 180.5 ബി.എച്ച്​.പിയാണ്​ പരമാവധി പവർ 450 എൻ.എമ്മാണ്​ ടോർക്ക്​. മാനുവൽ ട്രാൻസ്​മിഷൻ ഉണ്ടാവില്ലെന്നാണ്​ സൂചന. 7 സ്​പീഡ്​ ഒാ​േട്ടാമാറ്റിക്കായിരിക്കും ട്രാൻസ്​മിഷൻ.

വലിയ ടച്ച്​ സ്​ക്രീൻ, സൺറൂഫ്​, നാപ ലെതർ അപ്​ഹോളിസ്​റ്ററി, വ​​​െൻറിലേറ്റഡ്​ സീറ്റ്​, ഇലക്​ട്രോണിക്​ പാർക്കിങ്​ ബ്രേക്ക്​ തുടങ്ങി പ്രത്യേകതകൾ നിരവധിയാണ്​. 30 ലക്ഷം വരെയായിരിക്കും പരമാവധി.


Tags:    
News Summary - New Mahindra Seven Seater SUV Called 'Alturas G4'-Hotwheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.