എതിരാളികളെ വിറപ്പിക്കാൻ മഹീന്ദ്രയുടെ സ്രാവെത്തുന്നു

എം.യു.വി, എസ്​.യു.വി വിപണിയിൽ മഹീന്ദ്രയുടെ പടക്കുതിരകളാണ്​ കെ.യു.വി 100, എക്​സ്​.യു.വി 500 എന്നിങ്ങനെയുള്ള മോഡലുകൾ. ഇപ്പോഴിതാ ആ നിരയിലേക്ക്​ തന്നെയാണ്​ മരാസോ എന്ന എം.പി.വിയുമായി മഹീന്ദ്രയുടെ രംഗ​പ്രവേശം. എന്നാൽ, ഇക്കുറി ഒരുങ്ങി തന്നെയാണ്​ മഹീന്ദ്രയുടെ വരവ്​ സെഗ്​മ​​െൻറിൽ വിലസുന്ന മാരുതിയുടെ എർട്ടിഗയാണ്​ പ്രധാന ലക്ഷ്യം. എൻജിൻ കരുത്തിൽ ഒപ്പമെത്തില്ലെങ്കിലും ഇന്നോവ ക്രിസ്​​റ്റയേയും വെല്ലുവിളിക്കാൻ പോന്നവനാണ്​ മരാസോ. 9.9 ലക്ഷം മുതൽ 13.9 ലക്ഷം വരെയാണ്​ മരാസോയുടെ ഇന്ത്യൻ വിപണിയിലെ വില. എം 2, എം 4, എം 6, എം 8 എന്നിങ്ങനെ നാല്​ വേരിയൻറുകളിലാവും മരാസോയെത്തുക.

വൻ തുക ചെലവഴിച്ചാണ്​ മഹീന്ദ്ര മരാസോയുടെ ഡിസൈൻ നിർവഹിച്ചത്​. ഡിസൈനിൽ അതി​​​െൻറ ഗുണം കാണാനും സാധിക്കും. സ്രാവി​​​െൻറ പല്ലുകൾക്ക്​ സമാനമാണ്​ മഹീന്ദ്രയുടെ പുതിയ വാഹനത്തി​​​െൻറ ഗ്രിൽ. ടെയിൽ ലൈറ്റും, ആൻറിനയും സ്രാവിന്​ സമാനം തന്നെ. ഡബിൾ ബാരൽ പ്രൊജക്​ടർ ഹെഡ്​ലാമ്പിനൊപ്പം കോർണറിങ്​ എൽ.ഇ.ഡി ​​​ഫോഗ്​ ലാമ്പുകളും നൽകിയിരിക്കുന്നത്​. 17 ഇഞ്ച്​ ഡയമണ്ട്​ കട്ട്​ അലോയ്​ വീലുകളും ഉൾപ്പെടുത്തിയിട്ടുണ്ട്​.

ഏഴ്​, എട്ട്​ സീറ്റ്​ ഒാപ്​ഷനുകളിൽ മരോസോയെത്തും. ഏഴ്​ സീറ്റ്​ വേരിയൻറിൽ മധ്യനിരയിൽ ക്യാപ്​റ്റൻ സീറ്റുകൾ നൽകിയിരിക്കുന്നു. എട്ട്​ സീറ്റ്​ വേരിയൻറിൽ മധ്യനിരയിൽ ബെഞ്ച്​ സീറ്റുകളാണ്​ കമ്പനി ഉൾപ്പെടുത്തിയിരിക്കുന്നത്​. ഡ്യുവൽ ടോൺ ഡാഷ്​ബോർഡിൽ ബ്ലാക്കി​​​െൻറയും വെള്ളയുടെയും സാന്നിധ്യം കാണാം. പ്രീമിയം ലുക്കിലാണ്​ മരാസോയുടെ ഇൻറീരിയർ മഹീന്ദ്ര അണിയിച്ചൊരുക്കിയിരിക്കുന്നത്​. റൂഫിലെ എ.സി വ​​െൻറുകൾ, 12 വോൾട്ട്​ സോക്കറ്റ്​, യു.എസ്​.ബി പോർട്ട്​, ടച്ച്​ സ്​ക്രീൻ ഇൻഫോടെയിൻമ​​െൻറ്​ സിസ്​റ്റ്​, ബ്ലൂടെത്ത്​ കണക്​ടിവിറ്റി, ആൻ​ഡ്രോയിഡ്​ ഒാ​േട്ടാ, എ.ബി.എസ്​, ഇ.ബി.ഡി തുടങ്ങിയ മറ്റ്​ പ്രധാന ഫീച്ചറുകൾ. 1.5 ലിറ്റർ ഡീസൽ എൻജിനാണ്​ മരാസോയുടെ ഹൃദയം. 121 ബി.എച്ച്​.പി പവറും 300 എൻ.എം ടോർക്കും എൻജിൻ നൽകും.

Tags:    
News Summary - New Mahindra Marazzo: Key Features Explained In Detail-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.