സ്വിഫ്​റ്റ്​ സുരക്ഷയിലും മുമ്പിൽ; ക്രാഷ്​ ടെസ്​റ്റ്​ വിജയകരം

സൗകര്യങ്ങളിൽ മാത്രമല്ല സുരക്ഷയിലും മുമ്പിലാണെന്ന്​ തെളിയിച്ചിരിക്കുകയാണ്​ മാരുതി സുസുക്കി സ്വിഫ്​റ്റ്​. വാഹനങ്ങളുടെ സുരക്ഷ പരിശോധിക്കാൻ യൂറോ NACAP(ന്യൂ കാർ അസെസ്​മ​െൻറ്​ പ്രോഗ്രാം) നടത്തിയ ക്രാഷ്​ ടെസ്​റ്റിൽ അഞ്ചിൽ മൂന്ന്​ സ്​റ്റാർ റേറ്റിങ്​  സ്വന്തമാക്കിയാണ്​ സുരക്ഷയിലും മുമ്പിലാണെന്ന്​ മാരുതി തെളിയിച്ചിരിക്കുന്നത്​. സ്​റ്റാൻഡേർഡ്​ വകഭേദത്തിനൊപ്പം അധിക സുരക്ഷയുള്ള മോഡലി​​െൻറ ക്രാഷ്​ ടെസ്​റ്റും നടത്തിയിരുന്നു. അധിക സുരക്ഷയുള്ള മോഡൽ നാല്​ സ്​റ്റാറാണ്​ നേടിയത്​.

മുൻ നിരയിലെ മുതിർന്ന യാത്രക്കാർക്ക്​ 83 ശതമാനം സുരക്ഷയും പിൻനിരയിലെ കുട്ടികൾക്ക്​ 75  ശതമാനം സുരക്ഷയും ലഭിക്കുമെന്ന്​ ക്രാഷ്​ ടെസ്​റ്റ്​ വ്യക്​തമാക്കുന്നു. പുതിയ ഹാർടെക്​റ്റ്​ പ്ലാറ്റ്​ഫോമിൽ ആറ്​ എയർ ബാഗ്​ ഉൾപ്പെടുത്തിയ സ്​റ്റാ​േൻർഡ്​ സ്വിഫ്​റ്റാണ്​  മൂന്ന്​ സ്​റ്റാർ റേറ്റിങ്​ നേടിയത്​. റഡാർ ബ്രേക്ക്​ സപ്പോർട്ട്​, ഒാ​േട്ടാമാറ്റിക്​ എമർജൻസി ബ്രേക്കിങ്​ എന്നീ നൂതന സുരക്ഷ സംവിധാനങ്ങൾ അടങ്ങിയതാണ്​ അധിക സുരക്ഷ സംവിധാനങ്ങൾ അടങ്ങിയ സ്വിഫ്​റ്റ്​.

 

Full View

പുതിയ സ്വിഫ്​റ്റ്​ വൈകാതെ തന്നെ ഇന്ത്യൻ വിപണിയിൽ എത്തും എന്നാണ്​ പ്രതീക്ഷിക്കപ്പെടുന്നത്​. എന്നാൽ സുരക്ഷയിൽ ഇത്രയധികം സന്നാഹങ്ങൾ ഇന്ത്യൻ സ്വിഫ്​റ്റിൽ ഉണ്ടാവില്ല. മുൻ നിരയിലെ പാസഞ്ചർ-ഡ്രൈവർ സൈഡ്​ എയർബാഗിൽ ഒതുങ്ങിയേക്കാം ഇന്ത്യൻ സ്വിഫ്​റ്റിലെ പ്രത്യേകതകൾ. 1.2 ലിറ്റർ പെട്രോൾ, 1.3 ലിറ്റർ ഡീസൽ എൻജിനിലാവും സ്വിഫ്​റ്റ്​ ഇന്ത്യൻ വിപണിയി​ലെത്തുക.

Tags:    
News Summary - New Generation Suzuki Swift Scores 3 Stars In Euro NCAP Crash Test

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.