ഒടുവിൽ കാലിഫോർണിയയിൽ സെഡ്​ 4 അവതരിച്ചു

നിരവധി ടീസറുകൾക്ക്​ ശേഷം മൂന്നാംതലമുറ സെഡ്​ 4നെ ഒൗദ്യോഗികമായി അവതരിപ്പിച്ച്​ ബി.എം.ഡബ്ലിയു. കാലിഫോർണിയയിൽ നടക്കുന്ന മോ​േട്ടാർ ഷോയിലാണ്​ കമ്പനി കാർ പുറത്തിറക്കിയത്​. കഴിഞ്ഞ തലമുറ സെഡ്​ 4ൽ നിന്ന്​ വ്യത്യസ്​തമായി സോഫ്​റ്റ്​ ടോപ്പുമായാണ്​ പുതിയ കാർ പുറത്തിറിങ്ങുന്നത്​.

ഇൗ വർഷം പുറത്തിറങ്ങിയ 8 സീരിസുമായി ​​സെഡ്​ 4ന്​ ചെറുതല്ലാത്ത സാമ്യമുണ്ട്. ബി.എം.ഡബ്ലിയുവി​​​​െൻറ തനത്​ കിഡ്​നി ഗ്രില്ലും ഒാവൽ ആകൃതിയിലുള്ള ഹെഡ്​ലാമ്പും ചേരു​േമ്പാൾ സ്​റ്റൈലിഷാണ്​ മുൻവശം. കമ്പനിയുടെ പാരമ്പര്യം കൈവി​ടാതെയാണ്​ ഡേ ടൈം റണ്ണിങ്​ ലൈറ്റി​​​​െൻറയും ഡിസൈൻ. എന്നാൽ ഫിയറ്റി​​​​െൻറ 124 സ്​പൈഡർ, കിയ സ്​റ്റിങർ എന്നിവയുമായി സാമ്യമുള്ളതാണ്​ സെഡ്​ 4 എന്ന്​ ചിലർക്ക്​  ആക്ഷേപമുണ്ട്​. പക്ഷേ പിൻവശത്തി​​​​െൻറ ഡിസൈൻ കിടിലനാണെന്ന കാര്യത്തിൽ ആർക്കും തർക്കമില്ല.

ബി.എം.ഡബ്ലിയുവി​​​​െൻറ എല്ലാ കാറുകളിലും കാണുന്ന രീതിയിലുള്ള ഇൻറീരിയറാണ്​ സെഡ്​ 4നും. ത്രീസ്​പോക്​ സ്​റ്റിയറിങ്​ വീൽ, ഡിജിറ്റൽ ഇൻസ്​ട്രു​​മെ​േൻറഷൻ ക്ലസറ്റർ, സ​​​െൻറർ കൺസോളിൽ സിൽവറി​​​​െൻറ സാന്നിധ്യം എന്നിവയെല്ലാമാണ്​ അകത്തളത്തെ പ്രധാന പ്രത്യേകതകൾ. ത്രീ ലിറ്റർ ഇൻലൈൻ സിക്​സ്​ സിലിണ്ടർ എൻജിനാണ്​ സെഡ്​ 4​​​​െൻറ ഹൃദയം. 340 ബി.എച്ച്​.പി പവർ എൻജിനിൽ നിന്ന്​ പ്രതീക്ഷിക്കാം. 4.6 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കും. 

Tags:    
News Summary - New 2019 BMW Z4 Revealed-Hotwheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.