എർട്ടിഗയെ വെല്ലാൻ എക്​സ്​പാൻഡറുമായി മിട്​​സുബിഷി

ഇന്ത്യയിൽ അതിവേഗം വളർച്ച കൈവരിച്ച വാഹന വിഭാഗമാണ്​​ എം.പി.വികൾ. മാരുതിയുടെ എർട്ടിഗയും, ഹോണ്ടയുടെ ബി.ആർ.വിയുമെല്ലാം എം.പി.വി മാർക്കറ്റിലെ മിന്നും താരങ്ങളാണ്​. ഹാച്ച്​ബാക്കുകൾക്കും സെഡാനുകൾക്കുമൊപ്പം എം.പി.വികൾക്കും ഇന്ത്യയിൽ നല്ല കച്ചവടമുണ്ട്​. ഇത്​ തിരിച്ചറിഞ്ഞാണ്​ എകസ്​പാൻഡർ എന്ന ഭൂതത്തെ എം.പി.വി മാർക്കറ്റിലേക്ക്​ മിട്​സുബിഷി തുറന്ന്​ വിടുന്നത്​. വിപണിയിലെ നിലവിലെ രാജാക്കൻമാർക്ക്​ മിട്​സുബിഷി വെല്ലുവിളി ഉയർത്തുമോ എന്നതാണ്​ എല്ലാവരും ഉറ്റുനോക്കുന്നത്​.

കഴിഞ്ഞ ഇന്തോനേഷ്യൻ ഒാ​േട്ടാ ഷോയിൽ എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയ മിട്​സുബിഷിയുടെ കൺസെപ്​റ്റ്​ ആയിരുന്നു എക്​സ്​.എം. ഇതി​​​​​െൻറ പ്രൊഡക്​ഷൻ ​മോഡലാണ്​ എക്​സ്​പാൻഡർ. ടീസർ ചിത്രങ്ങൾ പുറത്തിറക്കിയാണ്​ മിട്​സുബിഷി എക്​സ്​പാൻഡറി​​​​​െൻറ വരവറിയിച്ചത്​.

അടുത്തമാസം ജക്കാർത്തയിൽ നടക്കുന്ന ഇൻറർനാഷണൽ ഒാ​േട്ടാ ഷോയിൽ പ്രൊഡക്ഷൻ ​സ്​പെക്ക്​ ഒൗദ്യോഗികമായി കമ്പനി അവതരിപ്പിക്കുമെന്നാണ്​ റിപ്പോർട്ടുകൾ. കമ്പനിയുടെ ഇൻ​ഡൊനീഷ്യൻ പ്ലാൻറിലാണ്​ വാഹനത്തി​​​​​െൻറ നിർമാണം പുരോഗമിക്കുന്നത്​. തായ്​ലാൻറ്​, ഫിലിപ്പീൻസ്​ എന്നീ രാജ്യങ്ങളിലായിരിക്കും എക്​സ്​പാൻഡർ ആദ്യം വിപണിയിലെത്തുക. ഇന്ത്യൻ വിപണിയിലേക്കുള്ള എം.പി.വിയുടെ വരവിനെ കുറിച്ച്​ റിപ്പോർട്ടുകളൊന്നും പുറത്ത്​ വന്നിട്ടില്ല.

ത്രീ സീറ്റിങ്​ അറേഞ്ച്​മ​​​​െൻറിൽ ആവശ്യമായ സ്ഥല സൗകര്യം അകത്തളത്തുണ്ട്​. 1.5 ലിറ്റർ ശേഷയിയുള്ള എൻജിനാകും വാഹനത്തിലുണ്ടാകുക. 6000 ആർ.പി.എമ്മിൽ 120 പി.എസ്​ കരുത്തും 4000 ആർ.പി.എമ്മിൽ 145 എൻ.എം ടോർക്കുമേകും. ഇന്ത്യയിലെത്തിയാൽ എകദേശം 8-13 ലക്ഷം രൂപക്കുള്ളിലായിരിക്കും വിപണി വില. 

Tags:    
News Summary - Mitsubishi Expander to rival maruthi suzki ertiga in Indonesia- hotwheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.