എർട്ടിഗ പരിണമിച്ച് എക്സ്.എൽ സിക്സ്

എവിടേയും ഒന്നാമനാവുക അത്ര എളുപ്പമല്ല. ഒന്നാമതെത്തുകയും ദീർഘകാലം ആ സ്ഥാനം നിലനിർത്തുകയും ചെയ്യണമെങ്കിൽ ഏറെ പ ്രയത്നവും ഭാഗ്യവും വേണം. രാജ്യത്തെ പാസഞ്ചർ കാർ വിപണിയിൽ ദീർഘകാലമായി ആദ്യ സ്ഥാനത്തുള്ളത് മാരുതി സുസുക്കിയാണ്. ഇൗയിടെ വാഹനവിപണിയെ കടുത്ത പ്രതിസന്ധി ബാധിച്ചപ്പോൾ ഏറ്റവും കൂടുതൽ വിൽപനയിടിവ് സംഭവിച്ചതും മാരുതിക്കാണ്. പലപ ്പോഴും അപകടനിരക്കെടുത്താൽ അവിടെയും മുന്നിൽ മാരുതിയാണെന്ന് കാണാം. ഒന്നാമത് നിൽക്കുന്നതി​െൻറ അനന്തരഫലങ്ങളാണ ിത്. കമ്പനി പാലിക്കുന്ന കൃത്യമായ ചില മാനദണ്ഡങ്ങളാണീ വിജയങ്ങൾക്ക് പിന്നിൽ. ഇന്ധനക്ഷമതയിലും വിലയിലും സർവിസിലും ഒരു വിട്ടുവീഴ്ചക്കും മാരുതി തയാറല്ല. ഇതിലൂടെ അവർ നേടിയെടുക്കുന്നത് സെക്കൻഡ്​ ഹാൻഡ് വിപണിയിലുമുള്ള ആധിപത്യമാണ്. ഇന്ത്യൻ ഉപഭോക്താവിനാവശ്യമായത് കൃത്യമായി നൽകുന്നതാണ് മാരുതിയുടെ വിജയരഹസ്യം.

മാരുതിയുടെ ജനപ്രി യ എം.പി.വിയാണ് എർട്ടിഗ. കുടുംബവാഹനമെന്ന് പേരുകേട്ട എർട്ടിഗയിൽ ചില ക്രോസ്ഒാവർ ഗുണങ്ങൾ കൂടി കൂട്ടിയിണക്കി എക്സ്.എൽ സിക്സ് എന്ന പേരി​െലാരു വാഹനം വിപണിയിലെത്തിക്കാൻ പോവുകയാണ് മാരുതി. എന്താണീ ക്രോസോവർ എന്ന് ചിലർക്കെങ്കിലും സംശയമുണ്ടാകും. എസ്.യു.വിയുടെ സവിശേഷതയോടുകൂടിയ കാറുകളെ സാമാന്യമായി ക്രോസോവർ എന്നു വിളിക്കാം. ഉയർന്ന ഗ്രൗണ്ട്ക്ലിയറൻസും റൂഫ്റെയിലുകളും വലുപ്പക്കൂടുതലും ഇവയുടെ പ്രത്യേകതയാണ്.

മാരുതിയുടെ എസ് ക്രോസ് ഒരു ക്രോസോവറാണ്. എന്നാൽ പുതിയ എക്സ്.എൽ സിക്സിനെ താരതമ്യപ്പെടുത്താവുന്നത് ഹോണ്ട ബി.ആർ.വിയോടാണ്. രൂപത്തിലും വലുപ്പത്തിലും വിലയിലും ബി.ആർ.വിയുമായി എക്സ്.എൽ സിക്സിന് സാമ്യമുണ്ട്. നിർമാണം എർട്ടിഗയുടെ പ്ലാറ്റ്ഫോമിലായതിനാൽ വലുപ്പമേറിയ വാഹനമാണ് എക്സ്.എൽ സിക്സ്. ആറുപേർക്ക് ഇരിക്കാനാകും. മുന്നിലും മധ്യനിരയിലുമായി നാല് ക്യാപ്ടൻ സീറ്റുകളാണുള്ളത്. അവസാന നിരയിൽ നീണ്ട സീറ്റുകളാണെങ്കിലും രണ്ടുപേർക്കാണ് അനുയോജ്യം. വിശദവിവരങ്ങൾ കമ്പനി ഇനിയും പുറത്തുവിട്ടിട്ടില്ലെങ്കിലും ചിത്രങ്ങളിൽ നിന്ന് വ്യക്തമാകുന്നകാര്യങ്ങൾ ചുരുക്കിപ്പറയാം.

മുന്നിലും പിന്നിലും സ്കിഡ് പ്ലേറ്റുകളും വശങ്ങളിൽ ക്ലാഡിങ്ങുകളും മുകളിൽ റൂഫ്റെയിലുകളുമുള്ള വാഹനമാണിത്. കറുത്തനിറത്തിലുള്ള ഇൻറീരിയറിന് എർട്ടിഗയോടാണ് സാമ്യം. മാരുതിയുടെ കൈയൊപ്പുള്ള ഏഴ് ഇഞ്ച് ഇൻഫോടൈൻമ​െൻറ് സിസ്​റ്റം ഇവിടേയുമുണ്ട്. ഉയർന്ന വേരിയൻറുകളിൽ ഒാേട്ടാമാറ്റിക് എ.സിയും പിന്നിൽ കാമറയും പ്രതീക്ഷിക്കാം. എൻജിനുകളുടെ കാര്യത്തിൽ പെട്രോൾ മാത്രമാണിപ്പോൾ ഉറപ്പിച്ച് പറയാവുന്നത്​. ഡീസലിൽ കമ്പനി തീരുമാനമെടുത്തിട്ടില്ല. ഹൈബ്രിഡ് സാേങ്കതികതയിൽ വരുന്ന 1.5ലിറ്റർ എൻജിൻ 105എച്ച്.പിയും 138എൻ.എം ടോർക്കും ഉൽപാദിപ്പിക്കും. വില ഒമ്പത് ലക്ഷത്തിൽ തുടങ്ങി 13ൽ അവസാനിക്കുമെന്നാണ് വിലയിരുത്തൽ. ആഗസ്​റ്റ്​ 21നാണ് വാഹനത്തി​െൻറ പുറത്തിറക്കൽ.

Tags:    
News Summary - Maruti Suzuki XL6 Spied -Hotwheels News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.