ഡിസയറി​െൻറ ലിമിറ്റഡ്​ എഡിഷനുമായി മാരുതി

മുംബൈ: മാരുതിയുടെ ജനപ്രിയ മോഡൽ സ്വിഫ്​റ്റ്​ ഡിസയറി​െൻറ ലിമിറ്റഡ്​ എഡിഷൻ  ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഡിസയർ അല്യൂർ എന്നാണ്​ ലിമിറ്റഡ്​ എഡിഷ​ന്​ നൽകിയിരിക്കുന്ന പേര്​​. സ്വിഫ്​റ്റി​െൻറ പുതിയ ഹാച്ച്​ബാക്ക്​ ഇൗ വർഷം വിപണിയി​ലെത്താനിരിക്കെയാണ്​ ഡിസയറി​െൻറ ലിമിറ്റഡ്​ എഡിഷൻ മാരുതി വിപണിയി​ലെത്തിക്കുന്നത്​.

പുതിയ സൈഡ്​ ​സ്​കേർട്ട്​,  ബംബറിനെ സംരക്ഷിക്കുന്ന ക്രോമിൽ പൊതിഞ്ഞ സുരക്ഷ കവചങ്ങൾ, ​േഡാറിലും, ബൂട്ടിലുമുള്ള ക്രോം ഗ്രാനീഷ്​്​ എന്നിവയെല്ലാം കാറിന്​ പുറത്തെ പ്രധാന പ്രത്യേകതകളാണ്​. ഇൻറരീയറിലേക്ക്​ വന്നാൽ ബ്രൗൺ നിറത്തിലുള്ള സീറ്റുകളാണ്​ പ്രധാനപ്രത്യേകത. ഇതിന്​ പുറമേ അല്യൂർ എന്നെഴുതിയ തലയണയും സീറ്റിനോടപ്പം കമ്പനി നൽകുന്നുണ്ട്​. ബ്രൗൺ നിറത്തിൽ ​തന്നെയാണ്​ സ്​റ്റിയറിങ്​ വീൽ. മടക്കാൻ കഴിയുന്ന ആം റെസ്​റ്റാണ്​ കാറിനകത്തെ മറ്റൊരു പ്രത്യേകത. ഡാഷ്​ബോർഡിൽ എൽ.ഇ.ഡി ലെറ്റുകളുടെ സാന്നിധ്യവും ശ്രദ്ധേയമാണ്​.

ഡിസയറി​െൻറ അതേ എഞ്ചിൻ സവിശേഷതകൾ തന്നെയാണ്​ അല്യൂറിനും. 1.2 ലിറ്റർ കെ12 പെട്രോൾ എഞ്ചിനും 1.3 ലിറ്റർ ഡി.ഡി.​െഎ.എസ്​ ഡീസൽ എഞ്ചിനുമാണ്​ കാറിന്​ ഉണ്ടാവുക. യഥാക്രമം 84bhp, 74bhp പവറാണ്​ ഇൗ എഞ്ചിനുകളിൽ നിന്ന്​ ലഭിക്കുക. 5 സ്​പീഡ്​ മാനുവൽ ഒാ​േട്ടാമാറ്റിക്​ ട്രാൻസ്​മിഷനുകളിൽ കാർ വിപണിയി​ലെത്തും. പുതിയ സ്വിഫ്​റ്റ്​ ഡിസയർ പുറത്തിറക്കുന്നതിന്​ മുന്നോടിയായാണ്​ ഡിസയറി​െൻറ ലിമിറ്റഡ്​ എഡിഷൻ കമ്പനി വിപണിയിൽ അവതരിപ്പിക്കുന്നത്​.

 

Tags:    
News Summary - Maruti Suzuki Swift Dzire Allure Limited Edition Launched

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.