ബ്രെസയെ വെല്ലാൻ മഹീന്ദ്രയുടെ തുറുപ്പ്​ ചീട്ട്​

​ചെറു എസ്​.യു.വി സെഗ്​മ​െൻറിൽ ഇന്ത്യൻ വിപണിയിൽ താരങ്ങളേറെയുണ്ട്​. മാരുതിയുടെ ബ്രെസ ഫോർഡ്​ ഇക്കോസ്​പോർട്ട്​, ടാറ്റ നെക്​സോൺ തുടങ്ങിയവ ഇൗ സെഗ്​മ​െൻറിലെ പുലികളാണ്​. ഇൗ നിരയിലേക്കാണ്​ സാ​ങ്​യോങ്​ ടിവോലി അടിസ്ഥാനമാക്കിയുള്ള മഹീന്ദ്രയുടെ പുതു ​എസ്​.യു.വി എത്തുന്നത്​.  എസ്​201 എന്ന കോഡ്​ നാമത്തിൽ അറിയപ്പെടുന്ന ചെറു എസ്​.യു.വി വികസന ഘട്ടത്തിലെന്നാണ്​ കമ്പനിയിൽ നിന്ന്​ ലഭിക്കുന്ന അനൗദ്യോഗിക വിവരങ്ങൾ.

ടിവോലിയുടെ  മാത്രം അടിസ്ഥാനമാക്കിയാവില്ല മഹീന്ദ്ര പുതു എസ്​.യു.വിയുടെ നിർമാണം നടത്തുക. ഇതി​നൊപ്പം ഡിസൈനിൽ നിരവധി പുതുമകൾ കാറിൽ അവതരിപ്പിക്കാനാവും കമ്പനിയുടെ ശ്രമം. ഇന്നോവയുടെ എതിരാളിയായി യു.321 എന്ന കോഡു നാമത്തിൽ എം.യു.വി മഹീന്ദ്ര വികസിപ്പിക്കുന്നുണ്ടെന്ന്​ വാർത്തകൾ വന്നിരുന്നു. യു.321​നൊപ്പമാണ്​ എസ്​.201​​െൻറ വികസനവും മഹീന്ദ്ര നടത്തുന്നത്​.

കഴിഞ്ഞ ഒാ​േട്ടാ എക്​സ്​പോയിൽ ടിവോലിയെ മഹീന്ദ്ര അവതരിപ്പിച്ചിരുന്നു. 2015ലായിരുന്നു കാറി​​െൻറ അന്താരാഷ്​ട്ര അരങ്ങേറ്റം. നിലവിൽ 1.6 ലിറ്റർ പെട്രോൾ, ഡീസൽ എൻജിനുകളാണ്​ ടിവോലിക്കുള്ളത്​. ഇന്ത്യയിൽ 1.2 ലിറ്റർ ​ടർബോ ചാർജഡ്​ പെട്രോൾ എൻജിനും 1.5 ലിറ്റർ ഡീസൽ എൻജിനുമാണ്​ വാഹനത്തിനുണ്ടാകുക. 

Tags:    
News Summary - Mahindra’s new Vitara Brezza rival to offer best-in-class performance–Hotwheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.