ജീപ്പിനെ വെല്ലാൻ മഹീന്ദ്രയുടെ റോക്​സർ

ഇന്ത്യൻ വാഹന വിപണിയിൽ കാലങ്ങളായി വെന്നിക്കൊടി പാറിച്ച്​ മുന്നേറുന്ന കമ്പനിയാണ്​ മഹീന്ദ്ര. ജീപ്പ്​ എന്ന ഒരൊറ്റ മോഡലായിരുന്നു വാഹനവിപണിയിലെ മഹീ​​ന്ദ്രയുടെ മുൻനിര താരം. എന്നാൽ, എസ്​.യു.വികളുടെ തലതൊട്ടപ്പനായ യഥാർഥ ജീപ്പ്​ ഇന്ത്യൻ വിപണിയിലെത്തിയതോടെ മഹീന്ദ്രക്ക്​ അത്​ തിരിച്ചടിയായി. ജീപ്പി​​െൻറ കോംപാസ്​ അതിവേഗം വിപണിയി​ൽ തരംഗമായി. ജീപ്പി​​െൻറ വർധിച്ചു വരുന്ന ജനപ്രീതിയെ തകർത്തെറിയാൻ ലക്ഷ്യമിട്ടാണ്​ റോക്​സർ എന്ന പുതുമോഡൽ മഹീന്ദ്ര വിപണിയിലിറക്കുന്നത്​.

മഹീ​ന്ദ്രയുടെ മിഷിഗണിലെ നിർമാണ കേന്ദ്രത്തിലാണ്​ റോക്​സറി​​െൻറ നിർമാണം കമ്പനി പൂർത്തീകരിച്ചത്​. ഏകദേശം 10 ലക്ഷം രൂപയായിരിക്കും റോക്​സറി​​െൻറ വിപണി വില.രൂപഭാവങ്ങളിൽ താറിനോടാണ്​ റോക്​സറിന്​ സാമ്യം. ഗ്രില്ലുകളും വീൽ ആർച്ചുകളും താറിൽ നിന്ന്​ കടംകൊണ്ടതാണ്​. ഇരുവശങ്ങളിലും ഡോറുകൾ നൽകിയിട്ടില്ല. ഹാർഡ്​ റൂഫ്​ ടോപ്പ്​ മഹീന്ദ്ര റോക്​സറിൽ ഉൾക്കൊള്ളിച്ചിട്ടില്ല.

2.5 ലിറ്റർ ഫോർ സിലിണ്ടർ എൻജിനാണ്​ വാഹനത്തിനുണ്ടാവുക. 3200 ആർ.പി.എമ്മിൽ പരമാവി 62 ബി.എച്ച്​.പി കരുത്തും 1400-2200 ആർ.പി.എമ്മമിൽ 195 എൻ.എം ടോർക്കുമേകും. 5 സ്​പീഡ്​ മാനുവലാണ്​ ഗിയർബോക്​സ്​. പരമാവധി വേഗത മണിക്കൂറിൽ  72 കിലോ മീറ്ററാണ്​. ഫോർ വീൽ ഡ്രൈവ്​ സ്​റ്റാൻഡേർഡായി തന്നെ മഹീന്ദ്ര നൽകിയിട്ടുണ്ട്​. ഉയർന്ന ഗ്രൗണ്ട്​ ക്ലിയറൻസ്​ ഏത്​ ദുർഘട പാതയും മറികടക്കാൻ റോക്​സറിനെ സഹായിക്കും. പുതുമോഡലുകളിലുടെ ജീപ്പ്​ ഉയർത്തുന്ന വെല്ലുവിളി മറികടക്കുക എന്നതാണ്​ റോക്​സറിലുടെ മഹീന്ദ്ര ലക്ഷ്യമിടുന്നത്​.

Tags:    
News Summary - Mahindra Roxor utility vehicle unveiled-Hotwheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.