പുകവണ്ടികൾക്ക്​ നികുതി കൂട്ടി ലണ്ടൻ

ലണ്ടൻ: നഗരത്തെ പുക വിഴുങ്ങുന്നത്​ തടയാൻ കൂടുതൽ പഴക്കമുള്ള വാഹനങ്ങൾക്ക്​ ലണ്ടൻ അധിക നികുതി ചുമത്തുന്നു. 2006നുമുമ്പ്​ രജിസ്​റ്റർ ചെയ്​ത, യൂറോ നാല്​ നിബന്ധന പാലിക്കാത്ത പെട്രോൾ, ഡീസൽ വാഹനങ്ങൾക്കാണ്​ പ്രതിദിനം 10 പൗണ്ട്​ എന്ന തോതിൽ നികുതി ചുമത്താൻ തീരുമാനം.

രാവിലെ ഏഴുമുതൽ വൈകീട്ട്​ ആറു വരെ നഗരത്തിലോടുന്നവക്കാണ്​ നിരക്ക്​ ബാധകമാകുക. ഇതോടൊപ്പം, ഗതാഗതക്കുരുക്ക്​ നികുതി 11.5 പൗണ്ട്​ കൂടി ചേർത്ത്​ മൊത്തം 21.50 പൗണ്ട്​ നൽകേണ്ടിവരും. ലണ്ടൻ നഗരത്തി​​െൻറ അന്തരീക്ഷം ശുദ്ധമാക്കാനുള്ള അടിയന്തര നടപടിയാണിതെന്ന്​ ലണ്ടൻ​ മേയർ സാദിഖ്​ ഖാൻ പറഞ്ഞു.

നഗരങ്ങൾ നടപടി സ്വീകരിക്കണമെന്ന്​ നേര​േത്ത ബ്രിട്ടീഷ്​ ഹൈകോടതി ഉത്തരവിട്ടിരുന്നു. മലിന വായു ശ്വസിച്ച്​ പ്രതിവർഷം 9,500 പേർ മരിക്കുന്നുവെന്നാണ്​ കണക്ക്.

Tags:    
News Summary - London is cracking down on older, polluting cars-World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.