വില കുറഞ്ഞ എസ്​.യു.വിയുമായി ലക്​സസ്​


വില കുറഞ്ഞ എസ്​.യു.വി പുറത്തിറക്കി ഇന്ത്യൻ വിപണി പിടിക്കാനൊരുങ്ങി ലക്​സസ്​. എൻ.എക്​സ്​ 300 എച്ച്​ എന്ന മോഡലിലുടെ വിപണിയിൽ ആധിപത്യം നേടാമെന്നാണ്​ കമ്പനിയുടെ കണക്കുകൂട്ടൽ. പ്ര​ായോഗികതക്കും സ്​റ്റൈലിനും ഒരു പോലെ പ്രാധാന്യം നൽകുന്ന​ ഹൈബ്രിഡ്​ എസ്​.യു.വിയാണ്​ ലക്​സസ്​ അണിയിച്ചൊരുക്കിയിരിക്കുന്നത്​. 55.58 ലക്ഷമാണ്​ കാറി​​​െൻറ ഇന്ത്യൻ വിപണിയിലെ വില. നിലവിൽ ബുക്കിങ്ങിനുള്ള സൗകര്യമാണ്​ കമ്പനി നൽകുന്നത്​. അടുത്ത വർഷം മാർച്ചിലാണ്​ ഡെലിവറി ആരംഭിക്കുക.

2.5 ലിറ്റർ ഫോർ സിലിണ്ടർ പെട്രോൾ എൻജിനും ഇലക്​ട്രിക്​ മോ​േട്ടാറുമാണ്​ കരുത്ത്​ പകരുക. രണ്ടും കൂടി 194 ബി.എച്ച്​.പി കരുത്ത്​ നൽകും. 18.32 കിലോ മീറ്ററാണ്​ മൈലേജ്​. ഭാവിയുടെ ഡിസൈനാണ്​ കാറിനായി നൽകിയിരിക്കുന്നത്​. ലക്​സസി​​​െൻറ എല്ലാ കാറുകളിലും കാണുന്ന തനത്​ ഗ്രില്ലാണ്​ മുൻവശത്തെ പ്രധാന പ്രത്യേകത. ലോഗോക്ക്​ പിന്നിൽ ഹൈബ്രിഡാണെന്ന്​ അറിയിക്കാൻ നീല നിറം നൽകിയിട്ടുണ്ട്​. എൽ.ഇ.ഡി ഹെഡ്​ലാമ്പും ഡേ ടൈം ​റണ്ണിങ്​ ലൈറ്റുകളും നൽകിയിട്ടുണ്ട്​. വീൽ ആർച്ചുകൾ പ്ലാസ്​റ്റിക്​ ക്ലാഡിങ്​ നൽകിയിരിക്കുന്നു. പിൻവശത്ത്​ ഷാർപ്പായ ടെയിൽ ലൈറ്റാണ്​. 

അകത്തളങ്ങൾ വിശാലമായാണ്​ ഡിസൈൻ ചെയ്​തിരിക്കുന്നത്​. റിയർ പാസഞ്ചർ സീറ്റുകളിൽ ആവശ്യത്തിന്​ സ്ഥലസൗകര്യമുണ്ട്​. ലെതർ അപ്​ഹോളിസ്​റ്ററി, പനോരമിക്​ ഗ്ലാസ്​ റൂഫ്​, വയർലെസ്സ്​ ചാർജിങ്​, 10.3 ഇഞ്ച്​ മൾട്ടി ഇൻഫർമേഷൻ ഡിസ്​പ്ലേ എന്നിവയാണ്​ മറ്റ്​ പ്രത്യേകതകൾ. ഇക്കോ, നോർമൽ, സ്​പോർട്ട്​, സ്​പോർട്ട്​ പ്ലസ്​, കസ്​റ്റം  എന്നിങ്ങനെ വിവിധ മോഡുകളിൽ ലക്​സസ്​ ഡ്രൈവ്​ ചെയ്യാം. സുരക്ഷക്കായി എട്ട്​ എയർബാഗുകൾ, എ.ബി.എസ്​, ഇ.ബി.ഡി, ഇലക്​​ട്രോണിക്​ പാർക്കിങ്​ ബ്രേക്കുകൾ എന്നിവ നൽകിയിരിക്കുന്നു. സ്​റൈബിലിറ്റി കം​ൺട്രോൾ, ഹിൽ സ്​റ്റാർട്ട്​ അസിസ്​റ്റ്​ എന്നീ സൗകര്യങ്ങളുമുണ്ട്​. മെഴ്​സിഡെസ്​ ബെൻസ്​ ജി.എൽ.സി, ഒൗഡി ക്യൂ 5, ബി.എം.ഡബ്​ളിയു എക്​സ്​ 3, വോൾവോ XC60 എന്നിവക്കാവും ലക്​സസ്​ പ്രധാനമായും വെല്ലുവിളി ഉയർത്തുക.


 

Tags:    
News Summary - Lexus NX 300h Launched In India; Prices Start At ₹ 53.18 Lakh-Hotwheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.