ലംബോർഗിനി 'ഹുറാകാൻ പെർഫോമ ​െൻറ' ഇന്ത്യൻ വിപണിയിൽ

അന്താരാഷ്ട്രവിപണിയിലെ അരങ്ങേറ്റം കഴിഞ്ഞ് ഒരു മാസം കഴിയുന്നതിന് മുമ്പ് തന്നെ ലംബോർഗിനിയുടെ 'ഹുറാകാൻ പെർഫോമെൻറ' ഇന്ത്യൻ വിപണിയിലെത്തി. 3.97 കോടി രൂപ മുതലാണ് കാറിെൻറ ഇന്ത്യൻ വിപണിയിലെ വില. കഴിഞ്ഞ വർഷം നടന്ന ജനീവ മോേട്ടാർ ഷോയിലാണ് 'ഹുറാകാൻ പെർഫോമെൻറയെ ലംബോർഗിനി' ആദ്യമായി അവതരിപ്പച്ചത്. ലക്ഷണമൊത്ത പെർഫോമൻസ് കാർ ആഗ്രഹിക്കുന്നവരെ തൃപ്തിപ്പെടുത്തുന്ന ഘടകങ്ങളെല്ലാം ലംബോർഗിനി ഹുറാകാനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഹൈബ്രിഡ് അലുമിനിയം- കാർബൺ ഫൈബറിലാണ് കാറിെൻറ നിർമാണം നടത്തിയിരിക്കുന്നത്. ഇതുമൂലം ഭാരം 40 കിലോ ഗ്രാം വരെ കുറക്കാൻ സാധിച്ചിട്ടുണ്ട്. ഭാരക്കുറവ് മികച്ച പെർഫോമൻസ് നൽകുന്നതിലും നിർണായകമായി. ഇതിനൊപ്പം ലംബോർഗിനിയുടെ സ്വന്തം ആവിഷ്കാരമായ ഫോർജ്ഡ് കോംപസിറ്റ് കൂടി ഉപയോഗിച്ചാണ് കാറിെൻറ നിർമാണം നടത്തിയിരിക്കുന്നത്. ഇതോടൊപ്പം കാറിന് പരമാവധി ദൃഢത ഉറപ്പു വരുത്താനും നിർമാതാക്കൾക്കു കഴിഞ്ഞിട്ടുണ്ട്.

റിയർ സ്പോയിലറിലും ഗ്രില്ലിലുമെല്ലാം  മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. മുൻ കാറുകളിൽ കാണുന്ന തരത്തിലുള്ള എയ്റോഡൈനാമിക് ശൈലിയിലാണ് ഹുറാകാൻ പെർഫോമെൻറയും വിപണിയിലെത്തുന്നത്.

Full View

പെർഫോമൻസിലും വിട്ടുവീഴ്ചക്ക് ലംബോർഗിനി തയാറില്ല. 2.5 സെക്കൻഡിൽ 0-100 കിലോ മീറ്റർ വേഗത ലംബോർഗിനി കൈവരിക്കും. 335 കിലോ മീറ്ററാണ് കാറിെൻറ പരമാവധി വേഗത. 630 ബി.എച്ച്.പി പവറും 600 എൻ.എം ടോർക്കും പുതിയ കാർ നൽകും. ഏഴ് സ്പീഡ് ഡ്യൂവൽ ക്ലച്ചിെൻറതാണ് ട്രാൻസ്മിഷൻ.

Tags:    
News Summary - Lamborghini Huracan Performante Launched In India At ₹ 3.97 Crore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.