കിക്സിനും ഹാരിയറിനും വിലയിട്ടു

എസ്.യു.വി വിപണിയിൽ തിളങ്ങാനൊരുങ്ങുന്ന രണ്ട് അതികായന്മാർക്ക് വിലയിട്ടതാണ് പോയ വാരത്തെ വാഹനവിശേഷങ്ങളിൽ പ്ര ധാനം. നിസാൻ കിക്സ്, ടാറ്റ ഹാരിയർ എന്നിവയാണവ. ഇരു വാഹനങ്ങളും നിർമാതാക്കളെ സംബന്ധിച്ച് നിർണായക ഉൽപന്നങ്ങളാണ്. വർ ഷങ്ങളുടെ പരീക്ഷണനിരീക്ഷണങ്ങൾക്കു ശേഷമാണ് ടാറ്റ ഹാരിയറിനെ പുറത്തിറക്കിയത്. നാല് വേരിയൻറുകളിലായാണ് ഹാരിയർ എത ്തുന്നത്. ഇതിൽ ഏറ്റവും വിലകുറഞ്ഞ എക്സ്.ഇയുടെ വില 12.69 ലക്ഷമാണ്. ഇരട്ട എയർബാഗ്, പാർക്കിങ് സെൻസർ, രണ്ടാം നിരയിലെ എ.സി വ​െൻറുകൾ, എൽ.ഇ.ഡി പ്രൊജക്ടർ ഹെഡ്​ലൈറ്റുകൾ എന്നിവ ഇൗ വേരിയൻറിൽ ലഭിക്കും. രണ്ടാം മോഡലായ എക്സ്.എമ്മി​െൻറ വില 13.75 ലക്ഷമാണ്. മുന്നിലെ ഫോഗ് ലാമ്പുകൾ, ഇലക്ട്രിക് മിറർ, വിവിധ ഡ്രൈവിങ് മോഡുകളായ ഇക്കോ, സിറ്റി, സ്പോർട്ട് , 7.0 ഇഞ്ച് ടച്ച് സ്ക്രീൻ, സ്​റ്റിയറിങ് കൺട്രോളുകൾ എന്നിവ എക്സ്.എമ്മിലുണ്ട്. എക്സ്.ടി വേരിയൻറിന് 14.95 ലക്ഷമാണ് വില. 17 ഇഞ്ച് അലോയ്, ഡാഷ്ബോർഡിൽ തടിയുടെ മിനുക്ക്, റിവേഴ്സ് കാമറ, ആൻഡ്രോയ്ഡ് ഒാേട്ടായും ആപ്പിൾ കാർ പ്ലേയും, ക്രൂയ്സ് കൺട്രോൾ, റെയിൻ സെൻസിങ്​ വൈപ്പർ എന്നിവ ഇൗ വേരിയൻറിന് മാറ്റുകൂട്ടും. ഏറ്റവും ഉയർന്ന വിഭാഗത്തിലെ എക്സ്.ഇ​െസഡിന് 16.25 ലക്ഷമാണ് വില.

സുരക്ഷാസംവിധാനങ്ങളായ ഇ.എസ്.പി, കർട്ടൻ എയർബാഗുകൾ, ട്രാക്ക്ഷൻ കൺട്രോൾ എന്നിവയും സെനൺ ഹെഡ്​ലാമ്പ്, ഹിൽഹോൾഡ്, ഹിൽ ഡിസ​െൻറ് അസിസ്​റ്റ്​്, വിലകൂടിയ തുകൽ അപ്പോൾസറി, വലിയ 8.8 ഇഞ്ച് ടച്ച് സ്ക്രീൻ, ഒമ്പത് സ്പീക്കർ ജെ.ബി.എൽ മ്യൂസിക് സിസ്​റ്റം തുടങ്ങിയ ആഡംബരങ്ങളും ഇൗ വേരിയൻറിലുണ്ട്.
നിസാ​െൻറ പ്രതീക്ഷയായ കിക്സിന് അസാധാരണമായ രീതിയിൽ കുറഞ്ഞ വിലയാണ് പ്രഖ്യാപിച്ചത്. ആകെ ആറ് വേരിയൻറുകളാണ് കിക്സിനുള്ളത്. ഏറ്റവും കുറഞ്ഞ പെട്രോൾ എക്സ്.എൽ മോഡലിന് 9.55 ലക്ഷമാണ് വില. ഡീസൽ എക്സ്.എല്ലിലെത്തുേമ്പാൾ ഇത് 10.85 ആയി മാറും. തുടക്കത്തിൽതന്നെ വലി​െയാരുനിര സൗകര്യങ്ങൾ വാഹനത്തിൽ ഒരുക്കാനായതും നിസാന് നേട്ടമാകും.

ഇരട്ട എയർബാഗ്, എ.ബി.എസ്, ഇ.ബി.ഡി, പിന്നിലെ പാർക്കിങ് സെൻസർ, എൽ.ഇ.ഡി ഡെ ടൈം റണ്ണിങ് ലാമ്പ്, 16 ഇഞ്ച് വീലുകൾ, കറുത്ത ബോഡി ക്ലാഡിങ്, ക്ലൈമറ്റിക് കൺട്രോൾ എ.സി, പിന്നിലെ എ.സി വ​െൻറുകൾ, ബ്ലൂടൂത്തോടുകൂടിയ ഇരട്ട ഡിൻ മ്യൂസിക് സിസ്​റ്റം, നിസാൻ കണക്ട് എന്നിവ അടിസ്ഥാന മോഡലിലെ പ്രത്യേകതകളാണ്. അടുത്ത വിഭാഗമായ എക്സ്.വി പെട്രോളിന് 10.95 ലക്ഷവും ഡീസലിന് 12.49 ലക്ഷവുമാണ് വില. റിവേഴ്സ് കാമറ, റൂഫ്റെയിൽ, സ്കിഡ് പ്ലേറ്റുകൾ, ഫാബ്രിക് അപ്പോൾസറി, എട്ട് ഇഞ്ച് ടച്ച് സ്ക്രീൻ, ഡീസലിൽ മാത്രമുള്ള ഇക്കോ മോഡ്, സ്​റ്റിയറിങ് കൺട്രോളുകൾ, പിന്നിൽ കപ്പ് ഹോൾഡറോടുകൂടിയ ആം റെസ്​റ്റ്​ എന്നിവ ഇൗ വിഭാഗത്തിലെ പ്രത്യേകതകളാണ്. ഡീസൽ എൻജിനിൽ മാത്രം വരുന്ന എക്സ്.വി പ്രീമിയം, എക്സ്.വി പ്രീമിയം പ്ലസ് എന്നീ രണ്ട് വേരിയൻറുകളും കിക്സിനുണ്ട്. 13.65, 14.65 ലക്ഷം എന്നിങ്ങനെയാണ് വില. ഏറ്റവും ഉയർന്ന വേരിയൻറായ പ്രീമിയം പ്ലസിൽ 360 ഡിഗ്രി കാമറ, റിയർ ഫോഗ്​ലാമ്പ്, ഇരട്ട നിറമുള്ള പുറംവശം, ലെതർ അപ്പോൾസറി, സോഫ്റ്റ് ടച്ച് ഡാഷ്ബോർഡ്, പുഷ് ബട്ടൻ സ്​റ്റാർട്ട്, കീലെസ്സ് എൻട്രി തുടങ്ങി ആഡംബരങ്ങളും സൗകര്യങ്ങളും ഒരുപാടുണ്ട്.

Tags:    
News Summary - Kicks and Harriers - Hotwheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.