ഇന്നോവയുടെ എതിരാളി; കിയ കാർണിവൽ ഇന്ത്യയിലേക്ക്​

ടോയോട്ടയുടെ ഇന്നോവ ക്രിസ്​റ്റക്ക്​ വെല്ലുവിളി ഉയർത്താൻ കിയ കാർണിവൽ ഇന്ത്യൻ വിപണിയി​ലേക്ക്​. 2020ൽ മോഡൽ ഇന ്ത്യയിൽ അവതരിച്ചേക്കും. സെൽറ്റോസിന്​ പിന്നാലെ ഇന്ത്യൻ വിപണയിലെത്തുന്ന കി​യയുടെ മോഡലാണ്​ കാർണിവെൽ.

പ്ര ാദേശികമായി ലഭ്യമാക്കുന്ന ഘടകങ്ങൾ ഉപയോഗിച്ചാണ്​ നിർമാണം നടത്തുന്നത്​. അതുവഴി വില പരമാവധി കുറക്കാമെന്ന്​ കമ ്പനി കണക്ക്​ കൂട്ടുന്നു. ആന്ധ്രാപ്രദേശിലെ അനന്ദ്​പൂർ പ്ലാൻറിലാണ്​ കിയ കാർണിവല്ലിൻെറ നിർമാണം നടത്തുന്നത്​. ഇന്നോവ ക്രിസ്​റ്റയുമായി താരത്മ്യം ചെയ്യു​േമ്പാൾ കാർണിവല്ലിന്​ നീളവും വീതിയും വീൽബേസും കൂടുതലാണ്​. ഇതുമൂലം കൂടുതൽ കാബിൻ സ്​പേസ്​ കാർണിവല്ലിൽ നിന്ന്​ പ്രതീക്ഷിക്കാം.

ഇരട്ട സൺറൂഫ്​, മൂന്നു മേഖലകളായി തിരിച്ച ക്ലൈമറ്റ്​ കൺട്രോൾ, ഫ്രണ്ട്​-കർട്ടൻ എയർബാഗ്​, മൾട്ടിപ്പിൾ യു.എസ്​.ബി ചാർജിങ്​ പോർട്ട്​ തുടങ്ങിയ സൗകര്യങ്ങളെല്ലാം വാഹനത്തിൽ ഉണ്ടാകും. ബി.എസ്​ 6 നിലവാരത്തിലുള്ള 2.2 ലിറ്റർ സി.ആർ.ഡി.ഐ വി.ജി.ടി ഡീസൽ എൻജിനാണ്​ മോഡലിലുണ്ടാകുക.

202 പി.എസ്​ പവറും 440 എൻ.എം ടോർക്കുമാണ്​ എൻജിനിൽ നിന്ന്​ പ്രതീക്ഷിക്കാവുന്ന പരമാവധി കരുത്ത്​. ആറ്​ സ്​പീഡ്​ മാനുവൽ അല്ലെങ്കിൽ എട്ട്​ സ്​പീഡ്​ ഓ​ട്ടോമാറ്റിക്​ ആയിരിക്കും ട്രാൻസ്​മിഷൻ. ഏകദേശം 22 മുതൽ 30 ലക്ഷം വരെയായിരിക്കും കിയ കാർണിവല്ലിൻെറ ഇന്ത്യയിൽ പ്രതീക്ഷിക്കുന്ന വില.

Tags:    
News Summary - Kia Carnival MPV confirmed for 2020 launch in India-Hotwheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.