ഏഴ്​ സീറ്റുള്ള കിടിലൻ എസ്​.യു.വിയുമായി ജീപ്പ്​

ഏഴ്​ സീറ്റുള്ള പുതിയ എസ്​.യു.വി ഗ്രാൻഡ്​ കമാൻഡർ അമേരിക്കൻ വാഹനനിർമാതാക്കളായ ജീപ്പ്​ ചൈനീസ്​ വിപണിയിൽ അവതരിപ്പിച്ചു. ബീജിങ്ങിൽ നടക്കുന്ന മോ​േട്ടാർ ഷോയിലാണ്​ ജീപ്പി​​െൻറ പുതിയ എസ്​.യു.വിയുടെ അവതാരപ്പിറവി. യുൻറു എന്ന പേരിൽ ഷാങ്​ഹായിൽ അവതരിപ്പിച്ച കൺസെപ്​റ്റ് മോഡലിൽ നിന്നാണ്​ ഗ്രാൻഡ്​ കമാൻഡറിനെ ജീപ്പ്​ അണിയിച്ചൊരുക്കിയിരിക്കുന്നത്​. ഇൗ വർഷം അവസാനത്തോടെ പുതിയ എസ്​.യു.വി ചൈനീസ്​ വിപണിയിലെത്തുമെന്നാണ്​ പ്രതീക്ഷ. 

ജീപ്പ്​ നിരയിൽ ഗ്രാൻഡ്​ ചെറോക്കിക്ക്​ സമാനമായ ഡിസൈനും രൂപവുമാണ്​ ഗ്രാൻഡ്​ കമാൻഡറിനും നൽകിയിരിക്കുന്നത്​. ജീപ്പിനെ തനത്​ സെവൻ ​സ്ലോട്ട്​ ഗ്രില്ലാണ്​ പുതിയ മോഡലിനും​. എന്നാൽ ഗ്രാൻഡ്​ ചെറോക്കിയുമായി താരത്മ്യം ചെയ്യു​േമ്പാൾ ഗ്രാൻഡ്​ കമാൻഡറിന്​ വലിപ്പം കുറവാണ്​. ആഡംബര സൗകര്യങ്ങളെല്ലാം ഉൾക്കൊള്ളിച്ചാണ്​ ഗ്രാൻഡ്​ കമാൻഡറി​​െൻറ ഇൻറീരിയർ ഡിസൈൻ ചെയ്​തിരിക്കുന്നത്​.

റാങ്ക്​ളറിൽ നൽകിയിരിക്കുന്ന ​അതേ എൻജിനാണ്​ ഗ്രാൻഡ്​ കമാൻഡറിനും ജീപ്പ്​ നൽകുന്നത്​. 2.0 ലിറ്റർ ഫോർ സിലിണ്ടൻ ടർബോചാർജ്​ഡ്​ പെട്രോൾ എൻജിനാണ്​ കമാൻഡറി​​െൻറ ഹൃദയം. 270 ബി.എച്ച്​.പി പവറും 400 എൻ.എം ടോർക്കും എൻജിൻ നൽകും. 9 സ്​പീഡ്​ ഒാ​േട്ടാമാറ്റിക്​ ഗിയർബോക്​സാണ്​ ട്രാൻസ്​മിഷൻ. റാങ്ക്​ളർ ഇന്ത്യയിലെത്തുന്നതിന്​ സംബന്ധിച്ച്​ ജീപ്പ്​ സൂചനകൾ നൽകിയിട്ടുണ്ടെങ്കിലും ഗ്രാൻഡ്​കമാൻഡറിനെ കുറിച്ച്​ സൂചനകളൊന്നും നൽകിയിട്ടില്ല.

Tags:    
News Summary - Jeep Grand Commander three-row crossover SUV revealed in Beijing-Hotwheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.