ജിപ്​സിയുടെ പകരക്കാരൻ സഫാരി സ്​റ്റോമെത്തി

ജിപ്​സി പിൻവാങ്ങുന്നതോടെ ഇന്ത്യൻ സൈന്യത്തിന്​ കൂട്ടായെത്തുന്ന സഫാരി സ്​റ്റോമി​​െൻറ ചിത്രങ്ങൾ പുറത്ത്​. കടും പച്ച നിറത്തിലുള്ള സഫാരിയാണ്​ സൈന്യത്തിനായി ടാറ്റ നിർമിക്കുക​. 3192 സഫാരി സ്​റ്റോമാണ്​ ടാറ്റ ആദ്യഘട്ടത്തിൽ സൈന്യത്തിനായി നൽകുക. മഹീന്ദ്രയേയും നിസാനേയും പിന്തള്ളിയാണ്​ കരസേനക്കായി വാഹനം നിർമിക്കാനുള്ള കരാർ ടാറ്റ സ്വന്തമാക്കിയത്​.

പഞ്ചറായാലും കുറച്ച്​ ദൂരം ഒാടാൻ സാധിക്കുന്ന ടയറുകൾ, കട്ടികൂടിയ മുകൾഭാഗം, 800 കിലോഗ്രാമിലധികം ഭാരം വഹിക്കാനുള്ള ശേഷി തുടങ്ങിയ പ്രത്യേകതകളാണ്​ സൈന്യത്തിനായി നിർമിക്കുന്ന സഫാരിക്കുണ്ടാവുക. 2.2 ലിറ്റർ ടർബോ എൻജിനാണ്​ സഫാരിക്ക്​ കരുത്താവുക. 156 പി.എസ്​ പവറും 400 എൻ.എം ടോർക്കും എൻജിൻ നൽകും. 

ജിപ്​സി പൂർണമായും പിൻവലിക്കില്ലെങ്കിലും കാലക്രമണ ഒഴിവാക്കാനാണ്​ സൈന്യത്തി​​െൻറ ശ്രമം. ഇതി​​െൻറ ഭാഗമായാണ്​ സൈന്യം ടാറ്റയുമായി കരാറിലെത്തിയത്​. 2013 മുതൽ നടക്കുന്ന പരീക്ഷണങ്ങൾക്ക്​ ശേഷം മഹീന്ദ്ര സ്​കോർപിയോയെ പിന്തളളിയാണ്​ സഫാരിയുടെ നേട്ടം.

Tags:    
News Summary - Indian Army-spec Tata Safari Storme deliveries commence-Hotwheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.