യെതിയുടെ പകരക്കാരനായി സ്കോഡ കറോക്കിനെ നിരത്തിലെത്തിക്കുന്നു. സ്കോഡയുടെ തന്നെ എസ്.യു.വി കോഡിയാക്കിമായി സാമ്യം പുലർത്തുന്ന വാഹനമാണ് കറോക്ക്. കോഡിയാക്കിന് തൊട്ട് താഴെയാവും കറോക്കിെൻറ സ്ഥാനം. ഹ്യൂണ്ടായ് ട്യൂസൺ, ഫോക്സ്വാഗൺ ട്വിഗ്വാൻ, ഹോണ്ട സി.ആർ.വി എന്നിവയാണ് കറോക്കിെൻറ എതിരാളികൾ.
കറോക്കിെൻറ മുൻവശം തനത് സ്കോഡ വാഹനങ്ങളുടെ ഡിസൈനിലാണ്. ക്രോം ലൈനിങ്ങോട് കൂടിയ ഗ്രില്ല്, സ്ലീക്ക് ഹെഡ്ലൈറ്റുകൾ, ഫോഗ്ലാമ്പുകളുടെ ഡിസൈൻ എന്നിവയാണ് മുൻ വശത്തെ പ്രധാന പ്രത്യേകതകൾ. പിൻവശത്ത് ടെയിൽ ലൈറ്റിേൻറയും ബംബറിേൻറയും ഡിസൈനും മനോഹരമാക്കിയിരിക്കുന്നു. സ്കോഡയുടെ സൂപ്പർബുമായി സാമ്യമുള്ളതാണ് പിൻവശത്തിെൻറ രൂപകൽപ്പന.
ഉൾവശം സ്കോഡയുടെ തനത് മാതൃകയിലാണ്. വലിയ ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെൻറ് സിസ്റ്റം കാറിന് സ്കോഡ നൽകിയിട്ടുണ്ട്. ഇതിനൊപ്പം ആപ്പിൾ കാർപ്ലേയുടെ സൗകര്യം ലഭ്യമാണ്. ഡ്യുവൽ ടോൺ ക്ലെമറ്റ് കംട്രോൾ എസിയാണ് മറ്റൊരു പ്രത്യേകത. ബ്ലാക്കിെൻറയും-ബീജിെൻറയും സംയോജനമാണ് ഉൾവശം.
4382 എം.എം നീളവും 1841 എം.എം വീതിയും 1605 എം.എം ഉയരവും 2638 എം.എം വീല്‍ബേസും 200 എം.എം ഗ്രൗണ്ട് ക്ലിയറന്‍സും വാഹനത്തിനുണ്ട്. 521 ലിറ്ററാണ് ബൂട്ട് സ്പേസ് കപ്പാസിറ്റി, റിയര്‍ സീറ്റ് മടക്കിയാല്‍ ഇത് 1630 ലിറ്ററാക്കി ഉയര്‍ത്താം. ഇന്ത്യയിലെത്തിയാല്‍ ഏകദേശം 15-20 ലക്ഷം രൂപയ്ക്കുള്ളിലായിരിക്കും വില. 1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ ടര്‍ബോ ചാര്‍ജ്, 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ TSI പെട്രോള്‍ എഞ്ചിനിലും 1.6 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ TDI , 2.0 ലിറ്റര്‍ TDI ഡീസല്‍ എഞ്ചിനിലും വാഹനം ലഭ്യമാകും. 6 സ്പീഡ് മാനുവല്‍, ഏഴ് സ്പീഡ് DSG ഓട്ടോ ബോക്സുമായിരിക്കും ട്രാന്‍സ്മിഷന്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.