അതിശയിപ്പിക്കുന്ന വിലയും കിടിലിൻ മൈലേജുമായി വെർണ

ഇന്ത്യയി​ൽ വിൽപന കണക്കിൽ ഏപ്പോഴും മികച്ച പ്രകടനം കാഴ്​ചവെക്കുന സെഗ്​മ​​െൻറ്​ ആണ്​ മിഡ്​സൈസ്​ സെഡാൻ. ഹ്യൂണ്ടായിയുടെ ഇൗ വിഭാഗത്തിലെ വിശ്വസ്​ത മോഡലാണ്​ വെർണ. മാസങ്ങൾ മുമ്പ്​ അവതരിപ്പിച്ച വെർണയുടെ പുതിയ മോഡൽ ഇന്ത്യയിലും എത്തി. കിടിലൻ വിലയും അതുഗ്രൻ മൈലേജുമാണ്​ വെർണയുടെ പ്രധാന സവിശേഷത. 

പെട്രോൾ വേരിയൻറിന്​ 7.99 ലക്ഷവും ഡീസലിന്​ 9.19 ലക്ഷവുമാണ്​ വെർണയുടെ എക്​സ്​​ഷോറും വില. ആദ്യത്തെ 20,000 ഉപഭോക്​താകൾക്കാണ്​ ഇൗ വിലയിൽ കാർ ലഭ്യമാവുക. ഹ്യുണ്ടായുടെ എലാൻട്രയുമായി ചെറുതല്ലാത്ത സാമ്യം പുലർത്തുന്ന മോഡലാണ്​  വെർണ. ഹെക്​സഗൺ ഗ്രില്ല്​, പ്രൊജക്​ടർ ഹെഡ്​ലാമ്പുകൾ, എൽ.ഇ.ഡി ടെയിൽ ലൈറ്റുകൾ, വൃത്താകൃതിയിലുള്ള ഫോഗ്​ ലാമ്പുകൾ എന്നിവയാണ്​ മുൻവശത്തെ പ്രധാന പ്രത്യേകത. വശങ്ങളിൽ കൂപ്പേ ഡിസൈനാണ്​ നൽകിയിരിക്കുന്നത്​. ടെയിൽ ലാമ്പ്​, ബൂട്ട്​ ഇൻറഗ്രേറ്റഡ്​ സ്​​പോയിലർ, പരിഷ്​കരിച്ച പിൻ ബംബർ എന്നിവയാണ്​ പിൻവശത്തെ മാറ്റങ്ങൾ. 16 ഇഞ്ച് ഡയമണ്ട്​ കട്ട്​​ അലോയ്​ വീലുകളും നൽകിയിട്ടുണ്ട്​.

എഴ്​ ഇഞ്ച്​ ഇൻഫോടെയിൻമ​​െൻറ്​ സിസ്​റ്റമാണ്​ അകത്തളത്തിലെ പ്രധാന മാറ്റം. മിറർ ലിങ്ക്​, ആ​ൻഡ്രോയിഡ്​ ഒാ​േട്ടാ, ആപ്പിൾ കാർ പ്ലേ എന്നിവയും  ഇതിനൊപ്പം ഇണക്കി ചേർത്തിരിക്കുന്നു. റിയർ എ.സി വ​​െൻറുകളും ഇലക്​ട്രോണിക്​ സൺറൂഫുകൾ എന്നിവ ഒാപ്​ഷണലായും നൽകിയിരിക്കുന്നു.

1.6 ഡ്യുവൽ വി.ടി.വി.ടി പെട്രോൾ എൻജിനും 1.6 ലിറ്റർ വി.ജി.ടി എൻജിനുമാണ്​ വെർണക്കുണ്ടാകുക. പെട്രോൾ എൻജിൻ 123 പി.എസ്​ പവറും 155 എൻ.എം ​ടോർക്കും നൽകും. 128 പി.എസ്​ പവറും 260 എൻ.എം ടോർക്കുമാണ്​ ഡീസൽ എൻജിനി​​​െൻറ മെക്കാനിക്കൽ സവിശേഷതകൾ. ആറ്​ സ്​പീഡി​​​െൻറ ഒാ​േട്ടാമാറ്റിക്​, മാനുവലുമായിരിക്കും ട്രാൻസ്​മിഷൻ. പെട്രോൾ ഒാ​േട്ടാമാറ്റികിന്​ ലിറ്ററിന്​ 15.92 മാനുവലിന്​ ലിറ്ററിന്​ 17.70 കിലോ മീറ്ററും മൈലേജ്​ ലഭിക്കും. ഡീസൽ എൻജിന്​ യഥാക്രമം 21.02 കിലോ മീറ്ററും 24.75 കിലോ മീറ്ററുമാണ്​ മൈലേജ്​.

ഫാൻറം ബ്ലാക്ക്​, സ്ലീക്ക്​ സിൽവർ, സ്​റ്റാർഡസ്​റ്റ്​ പോളാർ വൈറ്റ്​, സിയെന്ന ബ്രൗൺ, ഫെറി റെഡ്​, ഫ്ലയിം ഒാറഞ്ച്​ എന്നീ നിറങ്ങളിലാവും പുതിയ വെർണ ലഭ്യമാകുക. മാർക്കറ്റ്​ ലീഡറായ ഹോണ്ട സിറ്റി, മാരുതി സുസുക്കി സിയാസ്​, ഫോഗ്​സ്​വാഗൺ വെ​േൻറാ എന്നിവയാവും വെർണയുടെ പ്രധാന എതിരാളികൾ.

Tags:    
News Summary - Hyundai Verna Launch-Hotwheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.