മൂംബൈ: ഹ്യൂണ്ടായിയുടെ ഗ്ലോബൽ എസ്.യു.വി ട്യൂസൺ കമ്പനി ഇന്ത്യൻ വിപണയിലവതരിപ്പിച്ചു. ഹ്യുണ്ടായിയുടെ പുത്തൻ സാേങ്കതിക വിദ്യ ഉപയോഗിച്ച് നിർമ്മിച്ചതാണ് ട്യൂസൺ. ഡിസൈനിങിലും സുരക്ഷയിലും മികച്ചു നിൽക്കുന്നതാണ് പുതിയ എസ്.യു.വി.
With dynamic looks & best-in-class power, the #AllNewTucson is #BornDynamic. Watch the TVC & book a test drive now! https://t.co/M2eGQMFPaw pic.twitter.com/lrMyZc8khY
— HyundaiIndia (@HyundaiIndia) November 14, 2016
പുതിയ ഡിസൈൻ പാറ്റേണിലെത്തുന്ന വാഹനമാണ് ട്യൂസൺ. ഹെക്സഗൺ ഗ്രില്ല്, ഡ്യുവൽ ബാരൽ എൽ.ഇ.ഡി ലൈറ്റുകൾ, ഡേ ടൈം റണ്ണിങ് ലൈറ്റുകൾ, െസെഡ് കാരക്ടർ ലൈൻ എന്നിവയെല്ലാമാണ് മുൻ വശത്തെ പ്രധാന പ്രത്യേകതകൾ. റിയർ വൈപ്പറുകൾ, പ്ലാസ്റ്റിക് ക്ലാഡിങ്, സിൽവർ സൈഡ് സ്കേർടസ്, ഡ്യുവൽ എക്സ്ഹോസ്റ്റ് പൈപ്പുകൾ എന്നിവയെല്ലാമാണ് പിൻവത്തെയും വശങ്ങളിലെയും സവിശേഷതകൾ.
മുന്തിയ ഇനം തുകലിലാണ് ഇൻറിരിയറിെൻറ നിർമ്മാണം. റിയർ എ.സി വെൻറുകൾ, പത്തു വിധത്തിൽ ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ് എന്നിവയെല്ലാം കൊണ്ട് സമ്പൂർണ്ണമാണ് വാഹനത്തിെൻറ ഉൾവശം.
2.0 ലിറ്ററിെൻറ ഡീസൽ, പെട്രോൾ എഞ്ചിനിലാണ് വാഹനമെത്തുക. പെട്രാൾ എഞ്ചിൻ 153bhp പവർ 6200 rpmലും, 192nm ടോർക്ക് 4,000rpmലും നൽകും. ഡീസൽ എഞ്ചിൻ 182bhp പവർ 4,000 rpmലും 400Nm ടോർക്ക് 1750-– 2750rpmലും നൽകും. എ.ബി.എസ് , ഇ.ബി.ഡി, ഹിൽ സ്റ്റാർട്ട് അസിസ്റ്റൻറ്, വൈക്കിൾ സ്റ്റബിലിറ്റി മാനേജ്മെൻറ്, ഡൗൺ ഹിൽ അസിസ്റ്റ് എന്നിവയെല്ലാമാണ് മറ്റു സൗകര്യങ്ങൾ. 6 സ്പീഡ് മാനുവൽ ഒാേട്ടാമാറ്റിക് ട്രാൻസ്മിഷനിൽ വാഹനം ലഭ്യമാകും. 18 ലക്ഷം മുതൽ 24 ലക്ഷം വരെയാണ് വാഹനത്തിെൻറ ഇന്ത്യയിലെ വിപണി വില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.