ബ്രെസയുടെ എതിരാളി വെന്യു; വിവരങ്ങൾ പുറത്ത്​ വിട്ട്​ ഹ്യുണ്ടായ്​

മാരുതിയുടെ സബ്​കോംപാക്​ട്​ എസ്​.യു.വി ബ്രെസയുടെ എതിരാളിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്​ വിട്ട്​ ഹ്യ ുണ്ടായ്​. ക്യു.എക്​സ്​.ഐ എന്ന കോഡ്​ നാമത്തിൽ ഹ്യൂണ്ടായ്​ വികസിപ്പിച്ചെടുത്ത എസ്​.യു.വിയാണ്​ വെന്യു എന്ന പേരിൽ അവതരിക്കുന്നത്​​. ഏപ്രിൽ 17ന്​ ഇന്ത്യയിലും ന്യൂയോർക്ക്​ ഓ​ട്ടോ ഷോയിൽ ഒരേ സമയമായിരിക്കും ഹ്യുണ്ടായിയുടെ എസ ്​.യു.വി അവതരിപ്പിക്കുക. മെയ്​ രണ്ടാം വാരത്തോടെ നിരത്തുകളിലേക്ക്​ വെന്യു എത്തും.

മൂന്ന്​ എൻജിൻ ഓപ്​ഷനുകളിൽ വെന്യു വിപണിയിലേക്ക്​ എത്തുമെന്നാണ്​ പ്രതീക്ഷ. 100 എച്ച്​.പി കരുത്ത്​ നൽകുന്ന 1.4 ലിറ്റർ പെട്രോൾ എൻജിനും 90 എച്ച്​.പി കരുത്ത്​ പകരുന്ന 1.4 ലിറ്റർ ഡീസൽ എൻജിനും വെന്യുവിൽ ഉണ്ടാകും. ഇൗ രണ്ട്​ എൻജിനുകൾക്കൊപ്പവും മാനുവൽ ട്രാൻസ്​മിഷനാണ്​ ഉണ്ടാവുക. അതേസമയം, 1.0 ലിറ്റർ ടർബോ പെട്രോൾ എൻജിനൊപ്പം 7 സ്​പീഡ്​ ഡ്യുവൽ ക്ലച്ച്​ ഓ​ട്ടോമാറ്റിക്​ ട്രാൻസ്​മിഷനാണ്​ ഉണ്ടാവുക. കോംപാക്​ട്​ എസ്​.യു.വി സെഗ്​മ​െൻറിൽ ആദ്യമായാണ്​ ഡ്യുവൽ ക്ലച്ച്​ ട്രാൻസ്​മിഷൻ കൊണ്ടു വരുന്നത്​.

മെയ്​ രണ്ടാം വാരത്തിൽ ലോഞ്ച്​ ചെയ്യു​േമ്പാഴായിരിക്കും ഹ്യുണ്ടായിയുടെ പുതിയ എസ്​.യു.വിയെ കുറിച്ചുള്ള വില ഉൾപ്പടെയുള്ള വിവരങ്ങൾ പുറത്ത്​ വിടുക. എങ്കിലും 10 ലക്ഷത്തിൽ താഴെയായിരിക്കും മോഡലിൻെറ വില എന്നാണ്​ സൂചന. ഫോർഡ്​ ഇക്കോസ്​പോർട്ട്​, മഹീന്ദ്ര എക്​സ്​.യു.വി 300, ടാറ്റ നെക്​സോൺ, ബ്രെസ തുടങ്ങിയ മോഡലുകൾക്കാവും ഹ്യുണ്ടായിയുടെ പുതിയ എസ്​.യു.വി വെല്ലുവിളിയാവുക.

Tags:    
News Summary - Hyundai QXi Subcompact SUV Christened Venue-Hotwheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.