ലോസ് എഞ്ചലസ്: ഹോണ്ടയുടെ സിവിക് എസ് െഎ കുപ്പേ പ്രൊേട്ടാ ടൈപ്പ് മോഡൽ ലോസ് എഞ്ചൽസ് ഒാേട്ടാ ഷോയിൽ അവതരിപ്പിച്ചു. സിവികിെൻറ പത്താം തലമുറ വാഹനമാണ് സിവിക് എസ് െഎ.
നൂതനമായ നിരവധി പുതു സൗകര്യങ്ങൾ ഉൾപ്പെടുത്തിയാണ് പുതിയ സിവിക് എസ്.െഎ ഹോണ്ട അവതരിപ്പിച്ചരിക്കന്നത്. സൺറൂഫ്, ഏഴ് സ്പീക്കറുകളുള്ള ഒാഡിയോ സിസ്റ്റം എന്നിവയെല്ലാമാണ് പുതിയ കാറിെൻറ പ്രത്യേകതകൾ. അടുത്ത വർഷം കാർ അമേരിക്കൻ വിപണിയിൽ ഹോണ്ട അവതരിപ്പിക്കും. കുപ്പേ രൂപത്തിലും സെഡാൻ രൂപത്തിലും കാർ വിപണിയിൽ ലഭ്യമാകും.
പൂർണ്ണമായും ചുവന്ന നിറത്തിലുള്ള കാറാണ് ലോസ് എഞ്ചലസ് ഒാേട്ടാ ഷോയിൽ അവതരിപ്പിച്ചിരിക്കുന്നത്. കൂടുതൽ പെർഫോമൻസിനായി എറോ കിറ്റ് കമ്പനി വാഹനത്തിനായി നൽകിയിട്ടുണ്ട്. മുന്നിലും പിന്നിലും സ്പിൽേട്ടഴസും, സ്പോയിലർ,പോളിഗനൽ എക്സ്ഹോസ്റ്റ്, 19 ഇഞ്ച് വലിപ്പത്തിലുള്ള പെർഫോമൻസ് ടയറുകൾ എന്നിവയെല്ലാം കാറിെൻറ എയ്റോ കിറ്റിെൻറ ഭാഗമാണ്.
1.5 ലിറ്ററിെൻറ വിടെക് ടർബോ ചാർജഡ് ഫോർ സിലിൻഡർ എഞ്ചിനാണ് കാറിെൻറ ഹൃദയം. ഇത് 174 bhp പവറും 162nm ടോർക്കും എഞ്ചിൻ നൽകും. സിക്സ് സ്പീഡ് മാനുവൽ ആൻഡ് ഒാേട്ടാമാറ്റിക് ട്രാൻസ്മിഷനാണ് വാഹനത്തിന്. ഒാേട്ടാമാറ്റികിന് ഡ്യവൽ ക്ലച്ച് സംവിധാനവും ഒാപ്ഷനായി നൽകാനുള്ള സാധ്യതയുണ്ട്.
അലുമിനമിയം ഘടകങ്ങൾ വാഹനത്തിെൻറ ഇൻറിരിയറിൽ പലയിടത്തും കൂട്ടിച്ചേർത്തത് പ്രീമിയം ലുക്ക് നൽകുന്നു. പുർണ്ണമായും ചുവന്ന നിറത്തിലാണ് ഇൻറിരിയർ. മുന്തിയ ഇനം തുകലിലാണ് സീറ്റുകളുടെയും സ്റ്റിയറിങ് വീലിെൻറയും നിർമ്മാണം. റെഡ് ഇലുമിനേഷനാണ് ഇൻസ്ട്രുമെൻറ് പാനലിനും ടി.എഫ്.ടി മീറ്ററനും ഒാഡിയോ സിസ്റ്റത്തിനും നൽകിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.