പുത്തൻ ലുക്കിൽ ഹോണ്ട മൊബിലിയോ

മുംബൈ: ഹോണ്ടയുടെ എം.പി.വി ​മൊബി​ലിയോ മുഖം മിനുക്കി വിപണിയിലെത്തുന്നു. ഡിസൈനിലെ  പ്രധാന മാറ്റങ്ങൾ. എഞ്ചിനിൽ മാറ്റങ്ങൾക്ക്​ ഹോണ്ട മുതിരില്ല. ജനുവരിയിൽ  ഇന്തോനേഷ്യൻ വിപണിയിൽ കാർ ഹോണ്ട അവതരിപ്പിക്കുമെന്നാണ്​ സൂചന.

 

Full View

ഡേ ടൈം റണിങ്​ ലൈറ്റോടു കൂടിയ പുതിയ ഹോറിസോണ്ടൽ ഹെഡ്​ലൈറ്റാണ്​ കാറിന്​ കമ്പനി നൽകിയിരിക്കുന്നത്​. ക്രോമിൽ പൊതിഞ്ഞതാണ്​ ഗ്രില്ല്​. പുതിയ അലോയ്​ വീലുകളും കാറിനായി ​േഹാണ്ട നൽകിയിരിക്കുന്നു. എന്നാൽ വശങ്ങളിൽ കാര്യമായ മാറ്റത്തിന്​ കമ്പനി മുതിർന്നിട്ടില്ല. കാറി​െൻറ പിൻവശത്തെ കുറിച്ചുള്ള സൂചനകൾ കമ്പനി പുറത്ത്​ വിട്ടിട്ടില്ല.

കാറി​െൻറ ഇൻറിരീയറിലും ഡാഷ്​ബോർഡിലും ഹോണ്ട മാറ്റം വരുത്തും. പ്രിമീയം നിലവാരത്തിലുള്ള ഇൻറിരീയറും പുതിയ ഡാഷ്​ബോർഡും കാറിനുണ്ടാവും. ഇൻറിരീയറിലുള്ള അപ്​ഹോൾസ്​റ്ററിയിലും മാറ്റങ്ങൾ വരുത്തുമെന്നാണ്​ അറിയുന്നത്​. സി.ആർ.വിക്ക്​ പിന്നിൽ ഒരു ചെറുകാർ. ഇതാണ്​ മൊബിലിയോയിലൂടെ ഹോണ്ട ലക്ഷ്യമിട്ടത്​. എന്നാൽ വിൽപ്പന കണക്കിൽ സി.ആർ.വിയുടെ അടുത്തെങ്ങും എത്താൻ മൊബി​ലിയോക്ക്​ സാധിച്ചിരുന്നില്ല. ഇതു കൂടി കണക്കിലെടുത്താണ്​ മൊബിലി​യോ പരിഷ്​കരിച്ച്​ പുറത്തിറക്കാൻ ഹോണ്ട തീരുമാനിച്ചത്​​.

Tags:    
News Summary - Honda Mobilio Facelift Teased In New Video; Will Be Revealed In Indonesia This Week

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.