ആറ്​ വർഷത്തിന്​ ശേഷം സിവിക്​ വീണ്ടും ഇന്ത്യയിൽ

ആറ്​ വർഷത്തെ കാത്തിരിപ്പിന്​ വിരാമമിട്ട്​ ഹോണ്ട സിവിക്​ വീണ്ടും ഇന്ത്യൻ വിപണിയിലെത്തി. കാതലായ മാറ്റങ്ങളോ ടെയാണ്​ സിവിക്​ വീണ്ടും എത്തിയത്​. അഞ്ച്​ വേരിയൻറുകളിലാണ് ഇക്കുറി സിവിക്കി​​െൻറ വരവ്​. രണ്ട്​ എൻജിനുകളും രണ് ട്​ ഗിയർബോക്​സുകളും സിവിക്കിലുണ്ടാവും. 17.69 ലക്ഷം മുതൽ 22.29 ലക്ഷം വരെയാണ്​ സിവിക്കി​​െൻറ വിവിധ മോഡലുകളുടെ വില.

17 ഇഞ്ച്​ അലോയ്​ വീൽ, ലെതർ അപ്​ഹോളിസ്​റ്ററി, ഡേ ടൈം റണ്ണിങ്​ ലൈറ്റോട്​ കൂടിയ എൽ.ഇ.ഡി ഹെഡ്​ലൈറ്റ്​, റെയിൻ സെൻസറിങ്​ വൈപ്പറുകൾ, ഡ്യുവൽ സോൺ ക്ലൈമറ്റ്​ കൺട്രോൾ, ഇലക്​ട്രോണിക്​ സൺറൂഫ്​, 7 ഇഞ്ച്​ ടച്ച്​ സ്​ക്രീൻ ഇൻഫോടെയിൻമ​െൻറ്​ സിസ്​റ്റം എന്നിവയെല്ലാമാണ്​ മോഡലി​​െൻറ പ്രധാന സവിശേഷത. സെഗ്​മ​െൻറിലാദ്യമായി ലൈൻ വാച്ച്​ കാമറ സിസ്​റ്റവും സിവിക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്​.

സുരക്ഷക്കായി ഇരട്ട എയർബാഗുകൾ, എ.ബി.എസ്​, ഇ.ബിഡി, വെക്കിൾ സ്​റ്റേബിലിറ്റി അസിസ്​റ്റ്​, ഹാൻഡലിങ്​ അസിസ്​റ്റ്​, ഇലക്​ട്രോണിക്​ പാർക്കിങ്​ ബ്രേക്ക്​്, ഹിൽ സ്​റ്റാർട്ട്​ അസിസ്​റ്റ്​, പാർക്കിങ്​ സെൻസറുകളോട്​ കൂടിയ റിവേഴ്​സ്​ കാമറ എന്നിവ സിവിക്കിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്​.

1.8 ലിറ്റർ പെട്രോൾ എൻജിൻ 114 പി.എസ്​ പവറും 174 എൻ.എം ടോർക്കും നൽകും. ഏഴ്​ സ്​പീഡ്​ സി.വി.ടിയാണ്​ ട്രാൻസ്​മിഷൻ. ലിറ്ററിന്​ 16.5 കിലോ മീറ്ററാണ്​ പരമാവധി മൈലേജ്​. 1.6 ലിറ്റർ ടർബോചാർജ്​ഡ്​ ഡീസൽ എൻജിൻ 120 പി.എസ്​ പവറും 300 എൻ.എം ടോർക്കും നൽകും. ലിറ്ററിന്​ 26.8 കിലോ മീറ്ററാണ്​ മൈലേജ്​.

Tags:    
News Summary - Honda Civic Launched In India-Hotwheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.