സിവിക്കും സിയാസും പരിഷ്​കരിക്കുന്നു

ഹോണ്ടയുടെ ഏറ്റവും ജനപ്രിയ മോഡലുകളിലൊന്നാണ് സിവിക്. ഇൗടിനും ഇന്ധനക്ഷമതക്കും യൂറോപ്പിലും അമേരിക്കയിലും പേരുകേട്ട വാഹനം. ഇന്ത്യക്കാർക്ക് പക്ഷേ ഹോണ്ടയെന്നാൽ സിറ്റിയാണ്. സിവിക് ഇവിടെ അത്ര ജനപ്രിയമല്ല. നമ്മുടെ മധ്യവർഗത്തിന് വിദേശിയുടെയത്ര വാങ്ങൽ ശേഷിയില്ലാത്തതാണ് കാരണം. 25,000 ഡോളറോ യൂറോയോ കൊടുത്ത് വാഹനം വാങ്ങുക അത്ര പ്രയാസമില്ലാത്തവരാണ് യൂറോ-അമേരിക്കൻ ഉപഭോക്താക്കൾ. 25,000 ഡോളറെന്നാൽ 17-18 ലക്ഷം ഇന്ത്യൻ രൂപ. ഇത്രയും പണം മുടക്കാനുണ്ടെങ്കിൽ ടൊയോട്ട കൊറോള, ഹോണ്ട സിവിക്, ഹ്യൂണ്ടായ് ഇലാൻട്ര, സ്കോഡ ഒക്​ടാവിയ, ഫോക്സ്​ വാഗൻ ജെറ്റ തുടങ്ങിയ വാഹനങ്ങളൊക്കെ നമ്മുടെ വാങ്ങൽ പരിധിയിലെത്തും.

ഇൗ വിഭാഗത്തിൽ തിളങ്ങുന്ന താരമാണ് സിവിക്. സിവിക്കി​െൻറ ഡീസൽ വാഹനത്തിന് ഒാേട്ടാമാറ്റിക് ഗിയർബോക്സ് നൽകിയത് അടുത്തിടെയാണ്. ഇൗ പരിഷ്​കരണം ഇന്ത്യയിലും എത്തും. 1.6ലിറ്റർ ഡീസൽ എൻജിൻ 120 ബി.എച്ച്.പി കരുത്തും 300 എൻ.എം ടോർക്കും ഉൽപാദിപ്പിക്കും. ഇതിലേക്കാണ് ഒമ്പത് സ്പീഡ് ഒാേട്ടാമാറ്റിക് ഗിയർ ബോക്​സ്​ ഇണക്കിച്ചേർക്കുന്നത്. പുതിയ സി.ആർ.വിയിലും ഇതേ എൻജിൻ വരുന്നുണ്ട്. പൂജ്യത്തിൽനിന്ന് നൂറിലെത്താൻ 11സെക്കൻഡ് മതി. 1.8 ലിറ്റർ പെട്രോൾ എൻജിനാണ് സിവിക്കിലെ രണ്ടാമത്തെ ഹൃദയം. 140 ബി.എച്ച്.പി ഉൽപാദിപ്പിക്കും. ഡീസലിൽ ഒാേട്ടാമാറ്റിക് എത്തുന്നതോടെ കൂടുതൽ ജനപ്രിയമാകാനും ഇൗ ജാപ്പനീസ് സുന്ദരനാകും.

മുഖംമിനുക്കിയ സിയാസി​െൻറ ബുക്കിങ്​ ആരംഭിച്ചതാണ് മറ്റൊരു വിശേഷം. 11,000 മുതൽ 21,000 രൂപ വരെ നൽകി ബുക്ക്​ ചെയ്യാം. അകത്തും പുറത്തും ചില്ലറ മാറ്റങ്ങളോടെയാണ് സിയാസ് എത്തുന്നത്. മുൻവശം കൂടുതൽ ഉരുണ്ടിട്ടുണ്ട്. ഹെഡ്​ലൈറ്റുകളോട് ചേർന്നിരിക്കുന്ന ഗ്രില്ലുകളാണ് നൽകിയിരിക്കുന്നത്. ഗ്രില്ലുകൾക്ക് മുകളിലും താഴെയും ക്രോം ബാറുകളുണ്ട്. ബോണറ്റും പുനർനിർമിച്ചിട്ടുണ്ട്. സിയാസിൽ ആദ്യമായി എൽ.ഇ.ഡി ഹെഡ്​ലൈറ്റുകളും ​േഡ ടൈം റണ്ണിങ് ലാമ്പുകളും ഉൾപ്പെടുത്തി.

ഹെഡ്​ലൈറ്റിന് അടിയിലാണ് േഡ ടൈം റണ്ണിങ് ലാമ്പി​െൻറ സ്ഥാനം. എയർഡാമുകൾ വലുതായി. ഫോഗ്​ലാമ്പ് യൂനിറ്റിലേക്ക് എയർഡാമുകൾ കയറിനിൽക്കുകയാണ്. പുതിയ ക്രോം ഡോർ ഹാൻഡിൽ, ഡയമണ്ട് കട്ട് അലോയ്​കൾ, പിന്നിൽ എൽ.ഇ.ഡി ടെയിൽ ലൈറ്റും ക്രോം ഫിനിഷുള്ള ബമ്പറും തുടങ്ങിയവയാണ് മറ്റ് മാറ്റങ്ങൾ. ഉള്ളിലെത്തിയാൽ, പുതിയ ഇൻസ്ട്രുമ​െൻറ് പാനൽ, ഡാഷ്ബോർഡിലെ വുഡ് ഫിനിഷ്, പുതുക്കിയ ഇൻഫോ​െടയ്​ൻ​െമൻറ് സിസ്​റ്റം, മെച്ചപ്പെട്ട അപ്ഹോൾസറി എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.

ഉയർന്ന മോഡലിലെ ക്രൂസ് കൺട്രോളി​െൻറ വരവാണ് എടുത്തുപറയേണ്ടത്. ഒാേട്ടാമാറ്റിക് ഹെഡ്​ലൈറ്റും ഉൾപ്പെടുത്തും. പഴയ 1.4 ലിറ്റർ പെട്രോളിന് പകരം 1.5 ലിറ്റർ, 104 ബി.എച്ച്.പി എൻജിൻ വരും. നിലവിലെ എസ്.എച്ച്.വി.എസ് ഹൈബ്രിഡ് സിസ്​റ്റത്തിന് മാറ്റമില്ല. 1.3 ലിറ്റർ ഡീസൽ എൻജിൻ തുടരും. പുതിയ വില പുറത്തുവിട്ടിട്ടില്ല. മുഖം മിനുക്കിയ സിയാസ് വരുന്നതോടെ ​സ്​​േറ്റാക്കുള്ള സിയസുകൾ 75,000 രൂപയിലധികം ഡിസ്​കൗണ്ടോ ടെ വിറ്റഴിക്കാൻ ഡീലർമാർക്ക് മാരുതി നിർദേശം നൽകിയിട്ടുണ്ട്.

Tags:    
News Summary - Honda Civic and Honda Ciaz -Hotwheels News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.