ഇന്ത്യയിൽ ഇന്ന് ഏറ്റവും വിൽപ്പനയുള്ള വാഹന വിഭാഗമാണ് എസ്.യു.വികൾ. എസ്.യു.വി വിപണി പിടിക്കാൻ കമ്പനികൾ അരയും തലയും മുറുക്കി തന്നെ രംഗത്തുണ്ട്. വിദേശി-സ്വദേശി നിർമാതാക്കെളല്ലാം എസ്.യു.വികൾ പുറത്തിറക്കി ഇൗ മൽസരത്തിെൻറ ഭാഗമാണ്. വിപണിയിലെ മുന്നേറ്റം മനസിലാക്കിയാണ് ഫോർഡ് ഇക്കോസ്പോർട്ടിെൻറ എസ് വകഭേദത്തെ വിപണിയിലിറക്കിയിരിക്കുന്നത്. എൻജിനിലുൾപ്പടെ നിർണായകമായ മാറ്റങ്ങൾ മോഡലിൽ വരുത്തിയിട്ടുണ്ട്. നിലവിൽ വാഹന വിപണിയിൽ കിരീടം വെക്കാത്ത രാജാക്കൻമാർക്ക് ഫോർഡിെൻറ എസ്.യു.വി എത്രത്തോളം വെല്ലുവിളി ഉയർത്തുമെന്ന് നോക്കാം.
എക്സ്റ്റീരിയർ
ഇക്കോസ്പോർട്ടിെൻറ പുതിയ വകഭേദത്തിൽ എക്സ്റ്റീരിയറിൽ കാര്യമായ മാറ്റങ്ങളൊന്നുമില്ല. എന്നാൽ, ഭംഗി കൂട്ടാനായി ചില ചെറിയ മിനുക്കുപ്പണികൾ നടത്താനും ഫോർഡ് മറന്നിട്ടില്ല. ഫ്രണ്ട് ഗ്രില്ലിൽ ഗ്രേ നിറത്തിലുള്ള സ്ട്രിപ്പുകൾ വന്നിരിക്കുന്നു. ഹെഡ്ലാമ്പിൽ ബ്ലാക്ക് ഇൻസേർട്ടുകൾ ഉൾപ്പെടുത്തി. ബ്ലാക്ക് റൂഫ് റെയിൽ, 17 ഇഞ്ച് അലോയ് വീലുകൾ തുടങ്ങിയവ മുൻ മോഡലിൽ നിന്നുള്ള പ്രധാന മാറ്റങ്ങൾ.
ഇൻറീരിയർ
എട്ട് ഇഞ്ച് ടച്ച് സ്ക്രീൻ, ഡോർ ട്രിംസ്, സീറ്റ് എന്നിവയിലാണ് ഇൻറീരിയറിലെ പ്രധാനമാറ്റങ്ങൾ കാണാനാവുക. സീറ്റുകൾക്ക് ഭംഗിയേറിയ കവറുകൾ നൽകിയിരിക്കുന്നു. സ്പോർട്ടിയായ ഡിസൈനാണ് സ്റ്റിയറിങ് വീലിന് നൽകിയിട്ടുള്ളത്. കാബിനിൽ കറുപ്പിനൊപ്പം ഒാറഞ്ച് നിറവും കാണാം. ഇത് ഇൻറീരിയറിെൻറ ഡിസൈനിെൻറ മനോഹാരിത വർധിപ്പിക്കുന്നുണ്ട്. ഇലക്ട്രിക്കലായി അഡ്ജസ്റ്റ് ചെയ്യാവുന്ന സൺറൂഫും മോഡലിൽ ഫോർഡ് നൽകിയിരിക്കുന്നു. ഫൺ റൂഫ് എന്നാണ് പുതിയ സംവിധാനത്തിന് ഫോർഡ് ഇട്ടിരിക്കുന്ന പേര്. ടയർ പ്രഷർ ഉൾപ്പടെയുള്ള അത്യാവശ്യ വിവരങ്ങൾ ഉൾക്കൊള്ളുന്ന സ്ക്രീനും മോഡലിൽ ഫോർഡ് നൽകിയിട്ടുണ്ട്.
എൻജിനും ഡ്രൈവിങ്ങും
1.0 ലിറ്റർ ഇക്കോ ബൂസ്റ്റ് എൻജിനിെൻറ തിരിച്ച് വരവാണ് എസ് വകഭേദത്തിലെ പ്രധാന മാറ്റം. ടർബോ ചാർജർ ഡയറക്ട് ഫ്യൂവൽ ഇൻഞ്ചക്ഷൻ സിസ്റ്റമാണ് എൻജിനിൽ ഉപയോഗിക്കുന്നത്. ഇന്ധനക്ഷമതയും പെർഫോമൻസും ഒരുപോലെ തരാൻ പ്രാപ്തമായ എൻജിനെന്നാണ് ഫോർഡിെൻറ അവകാശവാദം. 125 പി.എസ് കരുത്തും 170 എൻ.എം ടോർക്കും പുതിയ മോഡലിൽ നിന്ന് പ്രതീക്ഷിക്കാം.
ഫോർഡിെൻറ മുൻ തലമുറ ഇക്കോബൂസ്റ്റ് എൻജിൻ 1800 ആർ.പി.എമ്മിൽ ലാഗ് ചെയ്യുന്നതായി പരാതിയുണ്ടായിരുന്നു. എന്നാൽ പുതിയ എൻജിൻ 1500 മുതൽ 6000 ആർ.പി.എം വരെ ക്രമാനുഗതമായ ടോർക്ക് പ്രദാനം ചെയ്യും. ഹൈവേയിലെ ഡ്രൈവിങ്ങിന് അനുയോജ്യമാണ് പുതിയ കാർ. സിറ്റി ട്രാഫിക്കിൽ ലിറ്ററിന് 14 മുതൽ 15 കിലോ മീറ്റർ വരെ മൈലേജ് ഇക്കോസ്പോർട്ടിൽ നിന്ന് ലഭിക്കും. ഹൈവേകളിൽ ലിറ്ററിന് 18 കിലോ മീറ്ററാണ് പരമാവധി മൈലേജ്.
ഇക്കോ സ്പോർട്ടിെൻറ സസ്പെൻഷൻ സംവിധാനത്തിൽ ഫോർഡ് മാറ്റം വരുത്തിയിട്ടില്ല. മികച്ച ഡ്രൈവിങ്ങ് അനുഭവം പുതിയ കാർ പ്രദാനം ചെയ്യുന്നുണ്ട്. ഉയർന്ന വേഗതയിലും ആത്മവിശ്വാസം നൽകുന്നതാണ് ഇക്കോസ്പോർട്ടിെൻറ ബ്രേക്കിങ്. പുതിയ ചില മാറ്റങ്ങൾ എത്തിയപ്പോൾ ഇക്കോസ്പോർട്ടിെൻറ വിലയും വർധിച്ചിട്ടുണ്ട്. ഏകദേശം 85,000 രുപയാണ് മുൻ മോഡലുമായി താരത്മ്യം ചെയ്യുേമ്പാഴുള്ള വില വർധനവ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.