ബ്രെസക്ക്​ വെല്ലുവിളിയുമായി നെക്​സോൺ

ന്യൂഡൽഹി: ഏവരും ഏറെ പ്രതീക്ഷയോടെ കാത്തരിക്കുന്ന ടാറ്റയുടെ നെക്​സോൺ ഇന്ത്യൻ വിപണിയിലേക്ക്​. കമ്പനിയുടെ രഞ്​ജഗാവ്​ കേന്ദ്രത്തിലാണ്​ നെക്​സോണിനെ ടാറ്റ ആദ്യമായി പുറത്തിറക്കിയത്​. ടാറ്റ നിരയിൽ പുറത്തിറങ്ങുന്ന ആദ്യ സബ്–​ഫോർ മീറ്റർ എസ്​.യു.വിയാണ്​ നെക്​സോൺ. ദീപാവലി സീസണിലായിരിക്കും കാർ ഒൗദ്യോഗികമായി വിപണിയിലെത്തിക്കുക. മാരുതിയുടെ ബ്രെസ, ഫോർഡ്​ ഇക്കോ സ്​പോർട്ട്​ എന്നീ മോഡലുകൾക്കാവും ടാറ്റയുടെ സ്​പോർട്ട്​ യൂട്ടിലിറ്റി വാഹനം കനത്ത വെല്ലുവിളി ഉയർത്തുക.

 ടി​യാഗോ, ടിഗോർ, ഹെക്​സ എന്നിവക്ക്​ ശേഷം ഇംപാക്​ട്​ ഡിസൈൻ ഫിലോസഫിയിൽ നിർമാണം പൂർത്തീകരിച്ച നാലാമത്തെ ടാറ്റ ​മോഡലാണ്​ നെക്​സോൺ. റേഞ്ച്​ റോവർ ഇവോകി​​െൻറ ചില ഘടകങ്ങൾ നെക്​സോണിൽ ഉൾപ്പെടുത്തുമെന്ന്​ ടാറ്റ അറിയിച്ചിട്ടുണ്ട്​. അത​ുകൊണ്ട്​ തനത്​ ടാറ്റ കാറുകളുടെ ഡിസൈൻ പ്ലാറ്റ്​ഫോമല്ല നെക്​സോൺ പിന്തുടരുന്നത്​. എസ്​.യു.വിക്ക്​ ആവശ്യമായ ഡിസൈൻ സവിശേഷതകൾ ആവോളം  നെക്​സോണിൽ ഉൾക്കൊള്ളിച്ചിട്ടുമുണ്ട്​.

1.2 ലിറ്റർ റിവർട്ടൻ പെട്രോൾ എൻജിനും. 1.5 ലിറ്റർ ഡീസൽ എൻജിനുമാണ്​ നെക്​സോണിന്​ കരുത്ത്​ പകരുക. പെട്രോൾ എൻജിൻ 108 ബി.എച്ച്​.പി കരുത്ത്​ 5000 ആർ.പി.എമ്മിലും 170 എൻ.എം ടോർക്ക്​ 2000-4000 ആർ.പി.എമ്മിലും നൽകും.ഡീസൽ  എൻജിൻ 108 ബി.എച്ച്​.പി കരുത്തും 260 എൻ.എം ടോർക്കുമാണ്​ നൽകുക. ആറ്​ സ്​പീഡ്​ മാനുവൽ ഗിയർ ബോക്​സാണ്​ ട്രാൻസ്​മിഷൻ.

ഇക്കഴിഞ്ഞ ജനീവ മോ​േട്ടാർ ഷോയിലായിരുന്ന ടാറ്റ നെക്​സോണി​​െൻറ കൺസെപ്​റ്റ്​ മോഡൽ അവതരിപ്പിച്ചത്​. കൺസെപ്​റ്റി​​െൻറ തനിപകർപ്പാണ്​ പ്രൊഡക്ഷൻ മോഡൽ.  ഇക്കോ, സിറ്റി, സ്​പോർട്ട്​ എന്നിങ്ങനെ മൂന്ന്​ ഡ്രൈവിങ്മോഡുകളിലായിരിക്കും നെക്​സോൺ വിപണിയിലേക്ക്​ എത്തുക. അധികം വൈകാതെ തന്നെ കാറി​​െൻറ പ്രീബുക്കിങ്​ ആരംഭിക്കുമെന്നാണ്​ റിപ്പോർട്ടുകൾ.

Tags:    
News Summary - First Batch Of New Tata Nexon SUV Rolls Out–hotwheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.