തൊഴിൽ നഷ്​ടം: ഡ്രൈവറില്ല കാറുകൾ അനുവദിക്കില്ല 

ന്യൂഡൽഹി: ഡ്രൈവറില്ല കാറുകൾ ഇന്ത്യയിൽ അനുവദിക്കില്ലെന്ന് കേന്ദ്ര​ ഗതാഗത മന്ത്രി നിതിൻ ഗഡ്​കരി. ഡ്രൈവറില്ല കാറുകൾ നിരത്തിലിറങ്ങിയാൽ വൻ തൊഴിൽ നഷ്​ടമു​ണ്ടാകുമെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ കേന്ദ്രസർക്കാറി​​െൻറ നടപടി. 

ഇന്ത്യയിൽ ഡ്രൈവറില്ല കാറുകൾ അനുവദിക്കില്ല. ഡ്രൈവറില്ല കാറുകൾ അനുവദിച്ചാൽ 22 ലക്ഷം പേർക്ക്​ തൊഴിൽ നഷ്​ടമാകും. തൊഴിൽ നഷ്​ടമുണ്ടാക്കുന്ന സാ​േങ്കതിക വിദ്യ അനുവദിക്കാൻ സാധിക്കില്ലെന്ന്​ ഗഡ്​കരി ചൂണ്ടിക്കാട്ടി.

വൈദ്യ​ുതി ഉപയോഗിച്ച്​ പ്രവർത്തിക്കുന്ന കാബുകളും ഇരുചക്ര വാഹനങ്ങളും നിരത്തിലിറക്കുമെന്നും ഗഡ്​കരി അറിയിച്ചു. കുറഞ്ഞ ​െചലവിൽ ജനങ്ങൾക്ക്​ മികച്ച യാത്ര സൗകര്യം ഒരുക്കുകയാണ്​ സർക്കാർ ലക്ഷ്യം. വൈദ്യുതി വാഹനങ്ങളെ പ്രോൽസാഹിപ്പിക്കുന്നതിനും സർക്കാർ നടപടി സ്വീകരിക്കുമെന്നും ഗഡ്​കരി വ്യക്​തമാക്കി.

ഗൂഗിൾ, ടെസ്​ല, ആപ്പിൾ ​പോലുള്ള വമ്പൻ കമ്പനികൾ ഡ്രൈവറില്ല കാറുകളുടെ നിർമാണ പ്രവർത്തനങ്ങളുമായി മുന്നോട്ട്​ പോവുകയാണ്​. രാജ്യത്തെ മുൻനിര ​െഎ.ടി കമ്പനികളിലൊന്നായ ഇൻഫോസിസ്​ ഡ്രൈവറില്ല കാബ്​ പുറത്തിറക്കി വാർത്തകളിലിടം പിടിച്ചിരുന്നു. ഇതിന്​ പിന്നാലെയാണ്​  കാറുകൾക്കെതിരെ നിലപാടുമായി കേന്ദ്രമന്ത്രി രംഗത്തെത്തിയത്​​.

Tags:    
News Summary - Driverless Cars Won't Be Allowed-hotwheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.