ഡാട്​സൺ ​െറഡി ടു ഗോ

എന്നും റെനോയുടെ നിഴലുകളായിരുന്നു നിസാ​​​​​െൻറയും ഡാട്​സ​​ണി​​​െൻറയും വാഹനങ്ങൾ. ഡസ്​റ്ററും ക്വിഡും വിപണി വാഴു​േമ്പാഴും ടെറാനോയും റെഡി ഗോയും അരികിൽ ഒതുങ്ങി നിന്നു. രൂപത്തിൽ മാത്രമാണ്​ ഇൗ വാഹനങ്ങൾ തമ്മിൽ വ്യത്യാസമുള്ളതെങ്കിലും നാട്ടുകാർക്ക്​ പ്രിയം റെനോ​േയാടായിരുന്നു. കുഞ്ഞൻ കാറുകളിൽ മാരുതിയു​െട വാഹനങ്ങളെപ്പോലും മലർത്തിയടിക്കാൻ തക്ക കരുത്തനാണിപ്പോൾ ക്വിഡ്​. ഇതേ ക്വിഡി​​​​െൻറ ജനിതക ഗുണങ്ങൾ പേറുന്ന റെഡി ഗോയും ത​േൻറതായ ഇടം വിപണിയിൽ സ്വന്തമാക്കിയിട്ടുണ്ട്​. സ്​പോർട്ടി എന്ന വിളിക്കാവുന്ന രൂപവും വിലയിലെ മിതത്വവുമാണ്​ റെഡി ഗോയെ ആകർഷകമാക്കുന്നത്​. 

ക്വിഡിന്​ പിന്നാലെ ഒാ​േട്ടാമാറ്റിക്​ റെഡി ഗോ പുറത്തിറക്കാനുള്ള തീരുമാനത്തിലാണിപ്പോൾ ഡാട്​സൺ. ബുക്കിങ്ങ്​ ആരംഭിച്ചിട്ടുണ്ട്​. 10,000 രൂപ നൽകിയാൽ റെഡി ​േ​ഗാ ബുക്ക്​​ ചെയ്യാം. ജനുവരി 23നാണ്​ ഒൗദ്യോഗികമായി പുറത്തിറങ്ങുക. എ.എം.ടി സാ​േങ്കതികതയിലാണ്​ വാഹനം വരുക. 1.0 ലിറ്റർ എൻജിൻ 68 ബി.എച്ച്​.പി കരുത്ത്​ ഉൽപാദിപ്പിക്കും. 
ക്വിഡി​​​​െൻറ മാതൃകയിൽ ഗിയർ ലിവർ ഒഴിവാക്കി കറങ്ങുന്ന വലിയ സ്വിച്ച്​ ഉൾപ്പെടുത്തുമോ എന്നത്​ ഇനിയും വെളിപ്പെട്ടിട്ടില്ല. 

മാരുതി ആൾ​േട്ടായുടെ എ.എം.ടി സംവിധാനംപോലെ ഡ്രൈവർക്ക്​ ഗിയർ മാറ്റാൻ കഴിയില്ലെന്ന പോരായ്​മ ക്വിഡിന​ുണ്ടായിരുന്നു. റെഡി ഗോയിൽ ഇത്​ പരിഹരിക്കപ്പെടുമോ എന്ന്​ കണ്ടറിയാം. മാനുവൽ വാഹനത്തിൽ നിന്ന്​ അകത്തും പുറത്തും മറ്റ്​ മാറ്റങ്ങളൊന്നും പ്രതീക്ഷിക്കപ്പെടുന്നില്ല. സാധാരണ വാഹനത്തിൽ നിന്ന്​ 30,000 രൂപ വരെ കൂടുതൽ വിലയുണ്ടാകുമെന്നാണ്​ സൂചന.  

Tags:    
News Summary - Datsun redi to go-Hotwheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.