​െബ്രസയെ വെല്ലുമോ ഡാറ്റ്​സൺ റെഡി ഗോ ക്രോസ്​

മാരുതിയുടെ വിറ്റാര ​െബ്രസ, ഫോർഡ്​ എക്കോസ്​പോർട്ട്​ എന്നിവക്ക്​ കനത്ത വെല്ലുവിളി ഉയർത്തി ഡാറ്റസൺ റെഡി ഗോ ക്രോസ്​ വിപണിയിലെത്തുന്നു. കുറഞ്ഞ് വിലയാണ്​ റെഡി ഗോ ക്രോസി​​െൻറ ഹൈലൈറ്റ്​. 6.5 ലക്ഷം രൂപയായിരിക്കും ഗോ ക്രോസി​​െൻറ ബേസ്​ മോഡലി​​െൻറ വില. ബ്രെസയുമായി താരത്മ്യം ചെയ്യു​േമ്പാൾ ഗോ ക്രോസിന്​ വില കുറവാണ്​.

റെനോ-നിസാൻ സഖ്യത്തി​​െൻറ ചെന്നൈയിലെ നിർമാണ കേന്ദ്രത്തിലാവും കാറി​​െൻറ നിർമാണം നടത്തുകയെന്നാണ്​ റിപ്പോർട്ട്​. ഹെക്​സഗണൽ റേഡിയേറ്റർ ഗ്രില്ല്​, സെപ്​റ്റ്​ബാക്ക്​ എൽ.ഇ.ഡി ഹെഡ്​ലാമ്പ്​, ​പ്ലാസ്​റ്റിക്​ ക്ലാഡിങ്​, സ്​കിഡ്​ പ്ലേറ്റ്​ എന്നിവയായിരിക്കും കാറി​​െൻറ ഡിസൈനിലെ മുഖ്യ സവിശേഷതകൾ. 

1.2 ലിറ്റർ ത്രീ സിലിണ്ടർ പെട്രോൾ, 1.5 ലിറ്റർ ഡി.സി.​െഎ ഡീസൽ വകഭേദങ്ങളിലാണ്​ ഗോ ക്രോസ്​ ഇന്ത്യൻ വിപണിയിലെത്തുക. പെട്രോൾ പതിപ്പ്​ 76 ബി.എച്ച്​.പി കരുത്തും 104 എൻ.എം ടോർക്കുമേകും. ഡീസൽ എൻജിൻ 63.1 ബി.എച്ച്​.പി കരുത്തും 160 എൻ.എം ടോർക്കുമേകും. എം.യു.വിക്ക്​ സമാനമാകും വാഹനത്തി​​െൻറ അകത്തളം. 

Tags:    
News Summary - Datsun aiming sub-Brezza price for the Go Cross

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.