Posted On
date_range Updated On
date_range ബി.എസ് 6 മഹീന്ദ്ര കെ.യു.വി 100 നെക്സ്റ്റ് വിപണിയിൽ
മഹീന്ദ്ര കെ.യു.വി 100 നെക്സ്റ്റിൻെറ ബി.എസ് 6 വകഭേദം വിപണിയിലെത്തി. അഞ്ച് സീറ്റ്, ആറ് സീറ്റ് ഓപ്ഷനുകളിൽ വാ ഹനം ലഭ്യമാവും. പെട്രോൾ എൻജിൻ മാത്രമാവും ഉണ്ടാവുക. 5.54 ലക്ഷത്തിലാണ് കെ.യു.വി നെക്സ്റ്റിൻെറ വില തുടങ്ങുന്നത്.< /p>
1.2 ലിറ്റർ എംഫാൽക്കൺ പെട്രോൾ എൻജിൻ 82 ബി.എച്ച്.പി കരുത്തും 115 എൻ.എം ടോർക്കും നൽകും. അഞ്ച് സ്പീഡ് മാനുവലാണ് ട്രാൻസ്മിഷൻ.
ബി.എസ് 6 കെ.യു.വി 100 നെക്സ്റ്റിൽ ഏഴ് ഇഞ്ച് ടച്ച് സ്ട്രീൻ ഇൻഫോടെയിൻമെൻറ് സിസ്റ്റം ഉൾപ്പെടുത്തിയിട്ടുണ്ട്. റിവേഴ്സ് പാർക്കിങ് കാമറ, കീലെസ്സ് എൻട്രി, കൂൾഡ് ഗ്ലൗ ബോക്സ്, അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ്, സ്റ്റിയറിങ് മൗണ്ടഡ് കൺട്രോൾ, 15 ഇഞ്ച് ഡ്യുവൽ ടോൺ അലോയ് വീൽ എന്നിവയാണ് മറ്റ് സവിശേഷതകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.