ബൈക്കിെൻറ വിലയിൽ കാർ; ക്യൂട്ടുമായി ബജാജ്
ടാറ്റ നാനോക്ക് ശേഷം വില കുറഞ്ഞ കാർ പുറത്തിറക്കാനൊരുങ്ങി ബജാജ്. ക്യൂട്ട് എന്ന പേരിട്ടിരിക്കുന്ന ബജാജിെൻറ കുഞ്ഞൻ കാർ ഇൗ വർഷം അവസാനത്തോടെ നിരത്തുകളിലെത്തുമെന്നാണ് റിപ്പോർട്ട്. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ഒന്നിലേറെ പൊതു താൽപ്പര്യ ഹരജികൾ കാരണം കാറിെൻറ വരവ് വൈകുകയായിരുന്നു.
2012 ഒാേട്ടാ എക്സ്പോയിലാണ് ക്യൂട്ടിെൻറ പ്രൊഡക്ഷൻ മോഡൽ കമ്പനി ആദ്യമായി അവതരിപ്പിച്ചത്. നിർമാണം ഇന്ത്യയിലാെണങ്കിലും ഒൗദ്യോഗികമായി രാജ്യത്തെ ക്യൂട്ട് പുറത്തറിക്കാനുള്ള അനുമതി ലഭിച്ചിട്ടില്ല. മറ്റ് രാജ്യങ്ങളിലെല്ലാം തന്നെ സാധാരണക്കാരുടെ വാഹനമായി ക്യൂട്ട് മാറി കഴിഞ്ഞു. ലോകത്തിലെ ഏറ്റവും ചെറിയ യാത്ര വാഹനമാണ് ക്യൂട്ട്. കാറിെൻറ രൂപമാണെങ്കിലും ക്യൂട്ടിനെ ആ ഗണത്തിൽ ബജാജ് കൂട്ടിച്ചേർത്തിട്ടില്ല. ഫോർ വീലർ വാഹനമായി മാത്രമാണ് ക്യൂട്ടിനെ ബജാജ് കാണുന്നത്.
ചിലവ് കുറക്കുന്നതിെൻറ ഭാഗമായി എസി. പവർ സ്റ്റിയറിങ്, പവർ വിൻഡോസ്, ഒാഡിയോ സിസ്റ്റം എന്നിവ വാഹനത്തിൽ നൽകിയിട്ടില്ല. ഒാറഞ്ച്, ചുവപ്പ്, വയലറ്റ്, പച്ച, വെള്ള, കറുപ്പ് എന്നീ നിറങ്ങളിൽ ക്യൂട്ട് ലഭ്യമാകും. 216.6 സി.സി സിംഗിൾ സിലിണ്ടർ എൻജിനാണ് ക്യൂട്ടിെൻറ ഹൃദയം. മണിക്കൂറിൽ 70 കിലോമീറ്ററാണ് പരമാവധി വേഗത. 36 കിലോമീറ്ററാണ് ഇന്ധനക്ഷമത. വില തന്നെയാണ് ക്യൂട്ടിെൻറ ഹൈലൈറ്റ്. 1.2 ലക്ഷം രൂപക്ക് ക്യൂട്ട് ഇന്ത്യൻ വിപണിയിൽ ലഭ്യമാകുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.