Posted On
date_range Updated On
date_range ഒാഡി ആർ.എസ് 7 പെർഫോമൻസ് ഇന്ത്യയിലെത്തി
ന്യൂഡൽഹി: ആഡംബരക്കാർ നിർമ്മാതാക്കാളായ ഒാഡി പുതിയ ആർ.എസ് 7 പെർഫോമൻസ് ഇന്ത്യൻ വിപണിയിലവതരിപ്പിച്ചു. ഒന്നരക്കോടി രൂപയാണ് കാറിെൻററ ഷോറും വില.
3993ccയുടെ കരുത്തുറ്റ പുതിയ എഞ്ചിനാണ് കാറിന് ഒാഡി നൽകിയിരിക്കുന്നത്. 3.5 സെക്കൻഡിൽ ഇൗ എഞ്ചിൻ പൂജ്യത്തിൽ നിന്ന് നൂറിലേക്ക് കുതിക്കും. മണിക്കുറിൽ 305 കിലോ മീറ്ററാണ് വാഹനത്തിെൻറ പരമാവധി വേഗത.
ആഡംബരവും പെർഫോമൻസും സമന്വയിക്കുന്ന കാർ ആഗ്രഹിക്കുന്നവരെയാണ് ഒാഡി ലക്ഷ്യം വെക്കുന്നത്.
ഇപ്പോൾ തന്നെ ആഡംബരക്കാർ വിപണിയിൽ തങ്ങളുടെതായ സ്ഥാനം ഉറപ്പിച്ച കമ്പനിയാണ് ഒാഡി. പുതിയ ആർ.എസ് 7നിലൂടെ ഇൗ സെഗ്മെൻറിലെ മൽസരം ഒാഡി ഒന്നുകൂടി കടുപ്പിക്കുമെന്നുറപ്പാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.