പുതിയ സ്വിഫ്​റ്റ്​ 2018ൽ ഇന്ത്യയിലെത്തും

ജനീവ: സ്വിഫ്​റ്റി​െൻറ പരിഷ്​കരിച്ച പതിപ്പ്​ 2018ൽ ഇന്ത്യൻ വിപണിയിലെത്തും. ജനീവയിൽ നടക്കുന്ന മോ​േട്ടാർ ഷോയിൽ സ്വിഫ്​റ്റി​െൻറ ആഗോള ലോഞ്ചിങ്​ കമ്പനി നിർവഹിച്ചു. കൂടുതൽ യുവത്വം തുടിക്കുന്ന രൂപമാണ്​  പുതിയ സ്വിഫ്​റ്റിന്​ മാരുതി നൽകിയിരിക്കുന്നത്​.

സുസുക്കിയുടെ പുതിയ ഹാർടെക്സ് പ്ലാറ്റ്ഫോമിലാണ് പുതിയ സ്വിഫ്റ്റിന്റെ നിർമാണം. പഴയ മോഡലിനെക്കാൾ ഭാരക്കുറവും, കരുത്തുമാണ് പുതിയ പ്ലാറ്റ്ഫോമി​െൻറ പ്രത്യേകത. ഹെക്സഗണൽ ഫ്ലോട്ടിങ് ഗ്രില്ല്, എൽഇഡി ഡേറ്റം റണ്ണിങ് ലാമ്പോടു കൂടിയ പുതിയ ഹെഡ്‌ലാമ്പുകൾ മുൻഭാഗത്തി​െൻറ ഭംഗി വർദ്ധിപ്പിക്കുന്നുണ്ട്. കറുപ്പ് ഫിനിഷിലുള്ള കൺസോളിലാണ് ഫോഗ് ലാമ്പ്, ഫ്ലോട്ടിങ് റൂഫ്, പുതിയ ടെയിൽ ലാമ്പ് എന്നിവയാണ് കാറിനെ പുറത്തെ പ്രധാന മാറ്റങ്ങൾ. പുതിയ സെൻറർ കൺസോള്‍, മീറ്റർ കൺസോൾ, എസി വെൻറുകൾ, സ്റ്റിയറിങ് വീൽ, കൂടുതൽ സ്പെയ്സ് എന്നിവ ഇൻറരീയറിലെ മാറ്റങ്ങൾ.

നിലവിലെ 1.2 ലിറ്റർ പെട്രോൾ എൻജിനും 1.3 ലിറ്റർ ഡീസൽ എൻജിനും മാരുതി നില നിർത്തും. എന്നാൽ കൂടുതൽ കരുത്ത്​ ഇൗ എൻജിനുകളിൽ നിന്ന്​ പ്രതീക്ഷിക്കാം. കൂടാതെ ബലേ​നൊ ആർ.എസിലൂടെ ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ച 1.0 ലിറ്റർ ബൂസ്​റ്റർ ജെറ്റ്​ എൻജിനും സ്വിഫ്​റ്റിലുണ്ടാകും. മാരുതി വികസിപ്പിച്ച 1.5 ലിറ്റർ എൻജിനും സ്വിഫ്​റ്റിൽ ലഭ്യമാകുമെന്നാണ്​ റിപ്പോർട്ടുകൾ.

 

Tags:    
News Summary - All-new Suzuki Swift debuts at Geneva Motor Show 2017; India launch in 2018

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.