തരംഗമായി പുതിയ സ്വിഫ്​റ്റ്​– Video

 

ടോക്കിയോ: പുതിയ സ്വിഫ്​റ്റിനായുള്ള കാത്തിരിപ്പിലാണ്​ ഇന്ത്യൻ വാഹനലോകം. നിരവധി പ്രത്യേകതകൾ പുതിയ സ്വിഫ്​റ്റിൽ മാരുതി ഉൾപ്പെടുത്തുമെന്നാണ്​ സൂചന. അതിനിടെ ഇപ്പോൾ യൂട്യൂബിൽ തരംഗമാവുന്നത്​ ജപ്പാനിൽ പുറത്തിറങ്ങിയ സ്വിഫ്​റ്റി​െൻറ വിഡിയോ ആണ്​.

 

Full View

ഒാഡിയെ അനുസ്​മരിപ്പിക്കും വിധമാണ്​ പുതിയ കാറി​െൻറ മുൻവശം. ബലാനോയുടെ പ്ലാറ്റ്​ഫോമിൽ തന്നെയാണ്​ മാരുതി സ്വിഫ്​റ്റിനെയും അണിയിച്ചൊരുങ്ങുന്നത്​. ​ക്രോം ഗാർണിഷിങ്ങോടു കൂടിയ ഹെക്​സഗണൽ ​ഫ്ലോട്ടിങ്​ ഗ്രില്ലുകൾ, പുതിയ ഹെഡ്​ ലാമ്പുകൾ, ഫോഗ്​ ലാമ്പ്​ എന്നിവയാണ്​ മുൻവശത്തെ പ്രധാനമാറ്റങ്ങൾ. എ, ബി പില്ലറുകൾ കറുത്ത നിറത്തിലാണ്​. ​​ഫ്ലോട്ടിങ്​ റൂഫും കമ്പനി കാറിന്​ നൽകിയിരിക്കുന്നു. ടെയിൽ ലൈറ്റും റിയർ ബൂട്ടുമാണ്​ പിൻവശത്തെ മാറ്റങ്ങൾ.

ഇൻറിരിയർ പുർണമായും ബ്ലാക്ക്​ തീമിലാണ്​. സെൻറർ കൺസോളിലും മാറ്റങ്ങൾ പ്രകടമാണ്​. ജപ്പാനിൽ പുറത്തിറങ്ങുന്ന കാറിനോട്​ സാമ്യമുള്ള മോഡൽ തന്നെയാവും ഇന്ത്യയിലും മാരുതി പുറത്തിറക്കുക എന്നാണ്​ സൂചന. കാറി​െൻറ ഹെബ്രിഡ്​ വേർഷനും ജപ്പാനിൽ മാരുതി പുറത്തിറക്കുമെന്നാണ്​ അറിയുന്നത്​. നിലവിലെ 1.2 ലീറ്റർ പെട്രോൾ, 1.3 ലീറ്റർ ഡീസൽ എഞ്ചിനുകൾ കമ്പനി നിലനിർത്തും. എന്നാൽ കൂടുതൽ പവർ ഇൗ എഞ്ചിനുകളിൽ നിന്ന്​ ലഭിക്കും.

 

Tags:    
News Summary - 2017 Suzuki Swift - the new generation platform

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.