ന്യൂഡൽഹി: മാരുതിയുടെ സെഡാനായി സ്വിഫ്റ്റ് ഡിസയറിെൻറ പരിഷ്കരിച്ച പതിപ്പ് മാരുതി വിപണിയിലെത്തിക്കാൻ ഒരുങ്ങുന്നു. 2017ലാണ് പുതിയ കാർ വിപണിയിലെത്തിക്കാൻ മാരുതി തീരുമാനിച്ചിരിക്കുന്നത്. പുതിയ ഡിസയർ മാരുതി ടെസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾ പുറത്ത് വന്നു . ന്യു ജെൻ സ്വിഫ്റ്റുമായിട്ടാണ് ഡിസയറിെൻറ പരിഷ്കരിച്ച പതിപ്പിന് സാമ്യം.
മാരുതി ടെസ്റ്റ് ചെയ്യുന്ന കാറിെൻറ ചിത്രങ്ങളിൽ നിന്ന് ആദ്യഘട്ട ടെസ്റ്റിങ് ആണ് കമ്പനി നടത്തുന്നെതന്ന് മനസ്സിലാക്കാം. അത് കൊണ്ട് തന്നെ 2017 പകുതിയോടെ മാത്രമേ പുതിയ കാർ നിരത്തിലെത്തുകയുള്ളു. 2017 ജനീവ ഒാേട്ടാ ഷോയിൽ മാരുതി അവതരിപ്പിക്കാനൊരുങ്ങുന്ന സ്വിഫ്റ്റുമായിട്ടാവും പുതിയ കാറിന് സാമ്യമുണ്ടാകുകയെന്ന് വാർത്തകളുണ്ട്.
പുതിയ ഹെഡ്ലാമ്പ്, ഡേ ടൈം റണ്ണിങ് ലൈറ്റുകൾ, പരിഷ്കരിച്ച ഗ്രില്ല്്, പുതിയ ബംബർ, ഫോഗ് ലാമ്പും ഇവയെല്ലാമാണ് മുൻവശത്തെ പ്രധാനപ്രത്യേകതകൾ. വശങ്ങളിൽ പറയത്തക്ക വ്യത്യാസമൊന്നും കമ്പനി വരുത്തിയിട്ടില്ല. എന്നാൽ കാറിെൻറ പിൻവശത്ത് മാരുതി വ്യത്യാസങ്ങൾ വരുത്തിയിട്ടുണ്ട്. പുതിയ എൽ.ഇ.ഡി ടെയിൽ ലാമ്പ് പരിഷ്കരിച്ച പിൻബംബർ എന്നിവയാണ് പിൻവശത്തെ പ്രധാനമാറ്റങ്ങൾ.
ഇൻറിരിയറിെന കുറിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ലെങ്കിലും അതിലും ചില മാറ്റങ്ങൾക്ക് മാരുതി മുതിരും എന്നാണ് അറിയാൻ കഴിയുന്നത്. ഡ്യുവൽ ടോൺ ഇൻറിരിയറാവും കാറിനായി മാരുതി നൽകുക. കീ ലെസ്സ് എൻട്രി, എഞ്ചിൻ സ്റ്റാർട്ട് ആൻഡ് സ്റ്റോപ്പ് ബട്ടൺ, ടച്ച് സ്ക്രീനോട് കൂടിയ ഇൻഫോടെയിൻമെൻറ് സിസ്റ്റം, റിവേഴ്സ് കാമറ, സ്റ്റീയറിങിലെ നിയന്ത്രണ സംവിധാനങ്ങൾ, എ.ബി.എസ്, ഇ.ബി.ഡി എന്നിവയെല്ലാമാണ് കാറിെൻറ മറ്റ് പ്രത്യേകതകൾ.
1.2 ലിറ്ററിെൻറ െപട്രോൾ എഞ്ചിനും, 1.3 ലിറ്ററിെൻറ ഡീസൽ എഞ്ചിനുമാണ് കാറിനുണ്ടാവുക. 5 സ്പീഡ് മാനുവലും 4 സ്പീഡ് ഒാേട്ടാമാറ്റികുമായിരിക്കും ട്രാൻസ്മിഷൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.