ഇനി പുത്തന്‍ 800

2002ലാണ് ആള്‍ട്ടൊ 800 മാരുതി പുറത്തിറക്കുന്നത്. ഇതിഹാസ മോഡലായ 800ന് പകരമായിരുന്നു ഇത്. ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ കാറുകളില്‍ ഒന്നാണിത്. ഇപ്പോഴിതാ 800 അതിന്‍െറ ആദ്യ മുഖം മിനുക്കലിന് വിധേയമായിരിക്കുന്നു. അകത്തും പുറത്തും പുതിയ വാഹനത്തിന് മാറ്റങ്ങളുണ്ട്. പുത്തന്‍ ബമ്പര്‍, ഹെഡ്ലൈറ്റുകള്‍, ഗ്രില്ല് എന്നിവയാണ് മുന്നിലെ മാറ്റങ്ങള്‍. മൊത്തം നീളത്തിലും ചെറിയ വര്‍ദ്ധനയുണ്ട്. നേരത്തെ 3,395 എം.എം നീളമായിരുന്നത് ഇപ്പോള്‍ 3430 ആയി വര്‍ദ്ധിച്ചു. നീളക്കൂടുതലാണ് ബമ്പറിന്‍െറ ഡിസൈനിലും പ്രതിഫലിച്ചിരിക്കുന്നത്.

പാസഞ്ചര്‍ സൈഡിലെ റിയര്‍ മിററും സ്റ്റാന്‍ഡേര്‍ഡ് ആക്കിയിട്ടുണ്ട്. എഞ്ചിന് മാറ്റമില്ല. പഴയ 796സി.സി മൂന്ന് സിലിണ്ടര്‍ പെട്രോള്‍ തന്നെയാണ്. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ്. എഞ്ചിന്‍ ട്യൂണിങ്ങില്‍ ചെറിയ മാറ്റം വരുത്തിയത് ഇന്ധനക്ഷമതയില്‍ പ്രതിഫലിക്കും. പുതിയ 800ന് മൈലേജ് കൂടുമെന്നര്‍ഥം. പഴയ 22.7km/l എന്നത് 24.7 ആയി വര്‍ദ്ധിക്കും. പുത്തന്‍ ബൂസ്റ്റര്‍ സംവിധാനം ഉള്‍പ്പെടുത്തിയതിനാല്‍ ബ്രേക്കിങ്ങും കാര്യക്ഷമമാകും. ഉള്ളിലത്തെിയാല്‍, പുതിയ സീറ്റ് ഫാബ്രിക്കുകള്‍, കൂടുതല്‍ സ്റ്റോറേജ് സ്പേസ്, ഡോര്‍ പാഡുകള്‍ എന്നിവയാണ് പ്രത്യേകതകള്‍.

ഉയര്‍ന്ന വേരിയന്‍െറുകളില്‍ പിന്നിലെ സീറ്റുകളില്‍ ഹെഡ് റെസ്റ്റുകള്‍, റിയര്‍ സ്പോയിലര്‍, റിമോട്ട് ലോക്കിങ്ങ് എന്നിവ ലഭിക്കും. ഡ്രൈവര്‍ സൈഡ് എയര്‍ബാഗ് ഓപ്ഷണലാണ്. എ.ബി.എസ് ഇതുവരെ വാഗ്ദാനം ചെയ്തിട്ടില്ല. രണ്ട് പുതിയ നിറങ്ങളും ലഭ്യമാണ്. മോജിറ്റോ ഗ്രീന്‍, സെറുലീന്‍ ബ്ളൂ. പുതിയ 800ന് എതിരാളികള്‍ അനേകമാണ്. ഹ്യൂണ്ടായ് ഇയോണ്‍, റെനോ ക്വിഡ്, ഡാറ്റ്സണ്‍ റെഡി ഗോ എന്നിവ ഘടാഘടിയന്‍മാരായ എതിരാളികളില്‍പ്പെടും. വില 2.6 ലക്ഷം മുതല്‍.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.