ഫോര്‍ഡ് തങ്ങളുടെ കോമ്പാക്ട് സെഡാനായ ആസ്പയര്‍ പുറത്തിറക്കി. ഏറ്റവും കുറഞ്ഞ പെട്രോള്‍ മോഡലിന് 4.89 ലക്ഷമാണ് ഡല്‍ഹി എക്സ് ഷോറും വില. മൊത്തം ഒമ്പത് വേരിയന്‍റുകളുണ്ട്. 5.89ലക്ഷം മുതല്‍ ഡീസല്‍ കാര്‍ ലഭിക്കും. ഓട്ടോമാറ്റിക് പെട്രാളിന്‍െറ വില 7.79ലക്ഷമാണ്. ആമ്പിയന്‍റ്, ട്രെന്‍ഡ്, ടൈറ്റാനിയം, ടൈറ്റാനിയം പ്ളസ് എന്നിങ്ങനെയാണ് വേരിയന്‍റുകളുടെ പേരുകള്‍. കുറഞ്ഞ വേരിയന്‍റായ ആമ്പിയന്‍റ് മുതല്‍ മികച്ച ഫീച്ചറുകളാണ് ഫോര്‍ഡ് നല്‍കുന്നത്. മുന്‍ എയര്‍ബാഗുകള്‍ എല്ലാ മോഡലിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒപ്പം എയര്‍കണ്ടീഷന്‍, പവര്‍ സ്റ്റിയറിങ്ങ്, മുന്‍ പവര്‍ വിന്‍ഡോസ്, റിമോട്ട് ലോക്കിങ്ങ്, ഡോര്‍ ഹാന്‍ഡിലിലും വിങ്ങ് മിററുകളിലും കറുത്ത പ്ളാസ്റ്റിക് പാനലുകള്‍ എന്നിവ സ്റ്റാന്‍ഡേര്‍ഡാണ്. ട്രെന്‍ഡ് വേരിയന്‍റില്‍ സ്റ്റിയറിങ്ങ് കണ്‍ട്രോളുകള്‍, യു.എസ്.ബി ബ്ളൂടൂത്ത് കണക്ഡിവിറ്റി, ഇലകട്രിക് ആയി നിയന്ത്രിക്കാവുന്ന മിററുകള്‍, മുന്നിലെ ഫോഗ ലാംബ് എന്നിവയും ലഭിക്കും.
ടൈറ്റാനിയത്തിലത്തെുമ്പോള്‍ പുറത്തെ ക്രോം ഫിനിഷുകള്‍ എ.ബി.എസ്, ഉയരം നിയന്ത്രിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, കൈ്ളമറ്റിക് കണ്‍ട്രാള്‍ എ.സി, അലോയ് വീല്‍ എന്നിവ ലഭിക്കും. ഉയര്‍ന്ന ടൈറ്റാനിയം പ്ളസില്‍ സിങ്ക് ഇന്‍ഫോടൈന്‍മെന്‍െറ് സിസ്റ്റം, ഫോര്‍ഡിന്‍െറ മൈ കീ സംവിധാനം, ആറ് എയര്‍ബാഗുകള്‍, ലെതര്‍ സീറ്റുകള്‍ എന്നിവ ഉണ്ടാകും. മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളാണ് കമ്പനി അവതരിപ്പിക്കുന്നത്. 1.2ലിറ്റര്‍ പെട്രോള്‍, 1.5ലിറ്റര്‍ TDCi ഡീസല്‍, 1.5ലിറ്റര്‍ പെട്രോള്‍ എന്നിവയാണത്. ചെറിയ പെട്രോള്‍ എഞ്ചിന്‍ 86,8 ബി.എച്ച്.പി പവറും വലുത്് 110 ബി.എച്.പിയും ഉദ്പ്പാദിപ്പിക്കും. 1.5ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 98.6ബി.എച്.പി കരുത്തുല്‍പ്പാദിപ്പിക്കും. ഓട്ടോമാറ്റികില്‍ ആറ് സ്പീഡ് ഡ്യൂവല്‍ ക്ളച്ച് സംവിധാനമാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.