ഒറ്റച്ചാർജിൽ 100 കിലോ മീറ്റർ; ഇലക്​ട്രിക്​ സ്​കൂട്ടറുമായി വെസ്​പ

മിലാൻ: ഇറ്റാലിയൻ ഇരുചക്ര വാഹന നിർമാതാക്കളായ വെസ്​പ പുതിയ ഇലക്​ട്രിക്​ സ്​കൂട്ടർ പുറത്തിറക്കി. മിലാൻ നടക്കുന്ന മോ​േട്ടാർ സൈക്കിൾ ഷോയിലാണ്​ വെസ്​പ പുതിയ മോഡൽ അവതരിപ്പിച്ചത്​. ഇലക്​ട്രിക എന്നാണ്​ പുതിയ സ്​കൂട്ടറി​​​െൻറ പേര്​. സിംഗിൾ ചാർജിൽ 100 കിലോ മീറ്റർ വരെ സഞ്ചരിക്കാൻ കഴിയുന്നതാണ്​ വാഹനം. നാല്​ മണിക്കൂർ സമയം കൊണ്ട്​ ഫുൾചാർജ്​ ആകും. 


പൂർണമായും നഗര യാത്രികരെ ലക്ഷ്യംവെച്ചാണ്​ വാഹനത്തെ വെസ്​പ അണിയിച്ചൊരിക്കിയിരിക്കുന്നത്​. പരമാവധി 5.7 ബി.എച്ച.പി കരുത്ത്​ ഇലക്​ട്രികയിൽ നിന്ന്​ പ്രതീക്ഷിക്കാം. കൂടുതൽ കരുത്ത​ു ലഭിക്കുന്ന സ്​കൂട്ടറി​​​െൻറ എക്​സ്​ വകഭേദവും വെസ്​പ പുറത്തിറക്കും. ഭാരം കുറഞ്ഞ ലിഥിയം ​അയേൺ ബാറ്ററിയാണ് ഉപയോഗിക്കുന്നത്​. 50,000 മുതൽ 70,000 കിലോ മീറ്റർ വരെ ആയുസ്​ നൽകുന്നതാണ്​ ബാറ്ററി. ഇക്കോ, പവർ എന്നിങ്ങ​നെ രണ്ട് ഡ്രൈവ്​​ മോഡുകൾ ഉണ്ടാവും. പരാമവധി വേഗത മണിക്കൂറിൽ 30 കിലോ മീറ്റർ.

4.3 ഇഞ്ച്​ ടി.എഫ്​.ടി ഡിസ്​പ്ലേയും സ്​കൂട്ടറിലുണ്ടാവും. സ്​കൂട്ടറിനെ സംബന്ധിക്കുന്ന അത്യാവശ്യ വിവരങ്ങൾ, ഫോണിൽ വരുന്ന കോളുകൾ, മെസേജുകൾ എന്നിവ  ഡിസ്​​പ്ലേയിൽ​ തെളിയും.

Tags:    
News Summary - Vespa Reveals Electric Scooter-Hotwheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.