പ്രതിസന്ധി കാലത്തെ വിപ്ലവം

രാജ്യം ഗുരുതര സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കാലമാണിത്. സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ തൊഴിൽദാതാക്കളുള്ള വാഹന മേഖലയിൽ പ്രതിസന്ധി അനുദിനം മൂർച്ഛിച്ചു​െകാണ്ടിരിക്കുന്നു. മുൻനിര കമ്പനികൾ ഫാക്ടറികൾ അടച്ചിടുകയും ​െതാ ഴിലാളികളെ പിരിച്ചുവിടുകയും ചെയ്യുകയാണ്. ഇൗ സമയം പുതിയൊരു വാഹന കമ്പനി തുടങ്ങാനുള്ള ചിന്ത സംരംഭകരെ സംബന്ധിച്ച ് ഉണ്ടാവുക അസാധ്യമാണ്.

പ​േക്ഷ, റിവോൾട്ട് മോേട്ടാഴ്സ് എന്ന പേരിൽ പുതിയൊരു ഇരുചക്ര വാഹന നിർമാണ കമ്പനി തുട ങ്ങിയിരിക്കുകയാണ് രാജ്യത്ത്. മൈക്രോമാക്സി​െൻറ സഹസ്ഥാപകരിൽ ചിലരാണിതിന് പിന്നിൽ. റിവോൾട്ട് നിർമിക്കുന്ന ബൈ ക്കുകൾക്കൊരു പ്രത്യേകതയുണ്ട്. രാജ്യത്തെ ആദ്യ പൂർണ വൈദ്യുത ബൈക്കുകളാണ് റിേവാൾട്ടിേൻറത്. നേര​േത്ത ഇൗഥർ കമ്പനി വൈദ്യുത സ്കൂട്ടറുകൾ വിപണിയിലെത്തിച്ചിരുന്നെങ്കിലും ആദ്യമായാണ് ബൈക്ക് നിർമിക്ക​െപ്പടുന്നത്.

മൈക്രോമാക്സ് തുടക്കകാലത്ത് നടപ്പാക്കിയ ചൈനീസ് സ്ട്രാറ്റജിതന്നെയാണ് ബൈക്കുകളിലും പ്രയോഗിക്കുന്നത്. ചൈനയിൽനിന്ന് നിർമാണ സാമഗ്രികൾ എത്തിച്ച് ഇന്ത്യയിൽ കൂട്ടിയോജിപ്പിച്ചാണ് റിവോൾട്ട് ബൈക്കുകൾ പുറത്തിറക്കുന്നത്. ചൈനയിൽ നിലവിലുള്ള ചില വൈദ്യുത ബൈക്കുകളുടെ ഭാഗങ്ങൾ തന്നെയാണ് റിവോൾട്ടിലും ഉപയോഗിക്കുന്നത്. മൂന്ന് വകഭേദങ്ങളാണുള്ളത്. ആർ.വി 300, ആർ.വി 400 എന്നിവയാണതിൽ പ്രധാനം. ആർ.വി 400ൽ തന്നെ കൃത്രിമ എക്​സ്​ഹോസ്​റ്റ്​ സൗണ്ടും മൊബൈൽ ആപ്​ സൗകര്യവുമുള്ള ബൈക്കാണ് ഏറ്റവും വിലകൂടിയവ.

110 കിലോഗ്രാം ഭാരമുള്ള നല്ല സ്​​ൈറ്റലൻ ബൈക്കുകളാണിവ. ​േഡടൈം റണിങ്ങ് ലാമ്പുകളും എൽ.ഇ.ഡി ലൈറ്റുകളും മനോഹരം.17ഇഞ്ച് ടയറുകളാണ്. 240 എം.എം ഡിസ്കുകൾ മുന്നിലും പിന്നിലും നൽകിയിരിക്കുന്നു. എ.ബി.എസിന് പകരം സി.ബി.എസ് സംവിധാനമാണ് സുരക്ഷയൊരുക്കുക. ഇൻസ്ട്രുമ​െൻറ് ക്ലസ്​റ്റർ പൂർണമായും ഡിജിറ്റലാണ്. യുവാക്കളെ ആകർഷിക്കുന്നതാണ് രൂപകൽപന. വൈദ്യുത വാഹനങ്ങളുടെ ഭാവിയും പ്രായോഗികതയും നിശ്ചയിക്കുന്ന സുപ്രധാന ചോദ്യമായ ‘എത്ര കിട്ടും’ എന്നതിന് 156 കിലോമീറ്റർ എന്നാണുത്തരം.

40 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാവുന്ന ഇക്കോ മോഡിലാണ് ഇത്രയും ദൂരം പോകാനാവുക. 60 കിലോമീറ്റർ വേഗതയിൽ പോയാൽ 110ഉം 85 കിേലാമീറ്ററെന്ന പരമാവധി വേഗതയെടുത്താൽ 80 കിലോമീറ്ററുമാണ് മൈലേജ് ലഭിക്കുക. 3.24 കിലോവാട്ട് ലിഥിയം അയൺ ബാറ്ററി 9 എച്ച്.പി കരുത്തും 50 എൻ.എം ടോർക്കും ഉൽപാദിപ്പിക്കും.

19 കിലോ ഭാരമുള്ള ബാറ്ററി മുന്നിലെ ടാങ്കിലാണ് ഇറക്കി​െവച്ചിരിക്കുന്നത്. എടുത്തുമാറ്റാവുന്ന ബാറ്ററിയാണിത്​. 4.5 മണിക്കൂറാണ് പൂർണമായും ചാർജ് ചെയ്യാൻ വേണ്ടത്. മൂന്നു മണിക്കൂർകൊണ്ട് 75 ശതമാനം പൂർത്തിയാകും. ചാർജ് ചെയ്ത ബാറ്ററികൾ നിരത്തിൽ ലഭ്യമാക്കുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കാനും കമ്പനിക്ക് ഉദ്ദേശ്യമുണ്ട്. െഎ.പി 67 വാട്ടർ റെസിസ്​റ്റൻറ് ഇലക്ട്രിക്കൽ ക​േമ്പാണൻറുകളാണ് നിർമാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. മുഴുവൻ പണവും മുടക്കി റിവോൾട്ട് ബൈക്കുകൾ വാങ്ങാനാവില്ലെന്നതും സവിശേഷതയാണ്.

3999 രൂപ നൽകിയാൽ ഏറ്റവും ഉയർന്ന ആർ.വി 400 റിവോൾട്ട് വകഭേദം വീട്ടിലെത്തിക്കാനാകും. മുന്ന് വർഷംകൊണ്ടാണ് പണമടച്ച് തീർക്കേണ്ടത്. ഇൗ സമയ​െമല്ലാം വാഹന ഉടമ നിങ്ങൾതന്നെയായിരിക്കും. 3499 രൂപക്ക് എക്സ്ഹോസ്​റ്റ്​ ശബ്​ദമില്ലാത്ത ബൈക്ക് ലഭിക്കും. 2999 രൂപ മാസം നൽകിയാൽ ഏറ്റവും കുറഞ്ഞ ആർ.വി 300 വീട്ടിെലത്തിക്കാം. പ്രത്യേക ആപ്പ് ഉപയോഗിച്ച് നിയന്ത്രിക്കാവുന്ന നിരവധി സവിശേഷതകളുള്ള റിവോൾട്ട് ഗുണനിലവാരം തെളിയിച്ചാൽ വലിയ വിപ്ലവമായി മാറുമെന്നത് തീർച്ചയാണ്.

Tags:    
News Summary - Revolt-RV-400 - hotwheels News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.