അടുത്തകാലത്ത് കേരളം കണ്ട ഏറ്റവും വലിയ ‘പരസ്യ’ കാമ്പയിന്‍ ഏതായിരുന്നു. ആരും കാശ് മുടക്കാതെ നിശ്ശബ്ദം നടന്നൊരു കാമ്പയിനായിരുന്നു അത്. നടി ആക്രമിക്കട്ടെ സംഭവമായിരുന്നു തുടക്കം. അന്നുമുതല്‍ നാമറിയാതെ നമ്മുടെ അബോധതലത്തിലേക്ക് ഒരു വാഹന ഉൽപന്നത്തിെൻറ നാമരൂപം നിരന്തരം കയറിവന്നുകൊണ്ടിരിക്കുന്നു. ആ ഉൽപന്നത്തിെൻറ പേരാണ് ‘പള്‍സര്‍’. ഒന്നാലോചിച്ചാല്‍ ‘ബജാജിെൻറ സമയം’ എന്നൊക്കെ പറയാന്‍ തോന്നും. അത്രയും മികച്ച പരസ്യമാണ് കമ്പനിക്ക് സൗജന്യമായി ലഭിച്ചത്. ഇനിയിതൊരു മോശം പ്രതിച്ഛായ കമ്പനിക്കും അതിെൻറ ഉൽപന്നത്തിനും ഉണ്ടാക്കുമോ എന്ന് സംശയിക്കുന്നവരുണ്ടാകും. പഠനങ്ങള്‍ പറയുന്നത്, എതിര്‍ത്തും അനുകൂലിച്ചുമുള്ള നിരന്തര ചര്‍ച്ചകള്‍ ഏതൊരു വിപണന വസ്തുവിനും നല്ല പ്രശസ്തി നല്‍കുമെന്നാണ്. വസ്തുക്കളുടെ മാത്രമല്ല, മനുഷ്യരുടെ കാര്യത്തിലും ഇതുതന്നെയാണ് അവസ്ഥ.
പറഞ്ഞുവന്നത് പള്‍സര്‍ എന്ന ബജാജിെൻറ ഇതിഹാസ വാഹനത്തെപറ്റിയാണ്. ഇന്ത്യന്‍ ഇരുചക്ര വാഹന വിപണിയിലെ തിളങ്ങുന്ന ശുഭ്ര നക്ഷത്രമാണ് പള്‍സര്‍. കാലത്തെ രണ്ടായ് പിളര്‍ത്തിയ ഉൽപന്നം. 100 സി.സിയില്‍ പമ്മി നടന്നിരുന്ന ഭാരതീയ യുവതയുടെ ഇരുചക്ര സ്വപ്നങ്ങള്‍ക്ക് വലിയ ആവേഗം നല്‍കിയത് ബജാജ് പള്‍സറാണ്. സമയപ്രവാഹത്തില്‍ പള്‍സര്‍ പിന്നീട് പല പേരില്‍ പരന്നൊഴുകി. എന്‍.എസ് 160, എ.എസ് 150, ആര്‍.എസ് 200, എസ്.എസ് 400 തുടങ്ങി ബജാജിെൻറ ഖ്യാതിയേറ്റിയ നിരവധി ബൈക്കുകള്‍ പള്സറിെൻറ ചുമലിലേറി വന്നു. പള്സറിെൻറ ജനപ്രീതിയാര്‍ജിച്ച വകഭേദങ്ങളില്‍ ഒന്നായിരുന്നു എന്‍.എസ്. നഗ്ന ബൈക്കുകളുടെ വിഭാഗത്തില്‍ പെടുന്ന എന്‍.എസിെൻറ ഏറ്റവും പുതിയ അവതാരമാണ് എന്‍.എസ് 160. ഇതില്‍ 160 എന്നത് എൻജിന്‍ കരുത്തിനെ സൂചിപ്പിക്കുന്നു. നേരേത്തയുള്ള എന്‍.എസ് 150നെ മാറ്റാതെയാണ് പുതിയ ബൈക്ക് ബജാജ് അവതരിപ്പിക്കുന്നത്. അൽപം കൂടി കരുത്തും കൂടുതല്‍ സ്െറ്റെലുമാണ് പുതിയ എന്‍.എസിെൻറ അവതാരോദ്ദേശ്യം. എന്‍.എസ് 200െൻറ രൂപത്തോടാണ് 160ന് സാമ്യം കൂടുതല്‍.
ഹെഡ് ലൈറ്റുകള്‍, വലിയ ഇന്ധനടാങ്ക്, കൂര്‍ത്ത പിന്‍ഭാഗം, ഡിജിറ്റല്‍ ഇന്‍ട്രുമെൻറ് പാനല്‍, അനലോഗ് സ്പീഡോമീറ്റര്‍, ഇരട്ട സീറ്റുകള്‍ മുതല്‍ ബൈക്കിലെ ഇരുപ്പുവരെ 200 നോട് സാമ്യമുള്ളതാണ്. ടയറുകളുടെ വലുപ്പക്കുറവ്, പിന്നില്‍ ഡിസ്ക് ബ്രേക്ക് ഒഴിവാക്കിയത് തുടങ്ങിയവയാണ് എന്‍.എസ് 200ല്‍ നിന്ന് 160നെ വ്യത്യസ്തമാക്കുന്നത്. 170 എം.എം ആണ് ഗ്രൗണ്ട് ക്ലിയറന്‍സ്. മൊത്തത്തില്‍ നോക്കിയാല്‍ നല്ല വലുപ്പവും മനോഹര രൂപവുമുള്ള ബൈക്കാണ് എന്‍.എസ് 160.
എൻജിനാണ് പുതിയ വാഹനത്തിലെ ആവേശം നല്‍കുന്ന ഘടകമെന്ന് പറയാം. 150 സി.സി വാഹനങ്ങള്‍ ഉണ്ടാക്കി ലഭിച്ച തഴക്കവും പഴക്കവും കൈമുതലാക്കിയാണ് പുതിയ പള്‍സര്‍ എന്‍.എസ് 160ന് ബജാജ് എൻജിനീയര്‍മാര്‍ രൂപം നല്‍കിയിരിക്കുന്നത്.
160 സി.സി എയര്‍ കൂള്‍ഡ് ട്വിന്‍ സ്പാര്‍ക്ക് എൻജിന്‍ 8500 ആര്‍.പി.എമ്മില്‍ ആരോഗ്യകരമായ 15.5 എച്ച്.പി കുതിരശക്തിയും 6500 ആര്‍.പി.എമ്മില്‍ 14.6 എന്‍.എം ടോര്‍ക്കും ഉൽപാദിപ്പിക്കും. അഞ്ച് സ്പീഡ് ഗിയര്‍ ബോക്സാണ് നല്‍കിയിരിക്കുന്നത്. പേക്ഷ 160 സി.സിക്കു വേണ്ടി ഗിയര്‍ബോക്സ് നന്നായി ക്രമീകരിച്ചിട്ടുണ്ട്. ഒരു ഗിയര്‍കൂടി വേണമായിരുന്നു എന്ന് തോന്നാത്ത വിധത്തില്‍ മികച്ച റേഷ്യോ ആണ് നല്‍കിയിരിക്കുന്നത്. വാഹനം നിര്‍ത്താന്‍ മുന്നില്‍ മാത്രമാണ് ഡിസ്ക്ബ്രേക്കുള്ളത്. 240എം.എം പെറ്റല്‍ ഡിസ്ക് മുന്നിലും 130 എം.എം ഡ്രം ബ്രേക്ക് പിന്നിലും നല്‍കിയിട്ടുണ്ട്. മൊത്തത്തില്‍, എല്ലാറ്റിലും അൽപം കൂടുതല്‍ വേണമെന്ന് ചിന്തിക്കുന്ന യുവാക്കളെ ലക്ഷ്യമിട്ടാണ് ബജാജ് എന്‍.എസ് 160നെ നിര്‍മിച്ചിരിക്കുന്നത്. യമഹ എഫ്.ഇസഡ് എഫ് വണ്‍, ഹോണ്ട സി.ബി ഹോണെറ്റ് 160, സുസുക്കി ഗിഗ്സര്‍ തുടങ്ങിയ ജാപ്പനീസ് വമ്പന്‍മാരോടാണ് ബജാജ് മത്സരിക്കുന്നത്. വില 78,368 രൂപ (എക്സ് ഷോറൂം ഡല്‍ഹി).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.