സ്​പോർട്​സ്​ ബൈക്ക്​ സ്വപ്​നം കാണുന്നവർക്കായി നിൻജ 400

ജീവിതത്തിൽ ഒരു സ്​പോർട്​സ്​ ബൈക്കെന്ന സ്വപ്​നം കാണുന്നവർക്കായി ലക്ഷണമൊത്ത കരുത്തനെ തന്നെ നിരത്തിലിറക്കി കാവസാക്കി. നിൻജയുടെ 400 സി.സി ബൈക്കാണ്​ സ്​പോർട്​സ്​ ബൈക്ക്​ പ്രേമികൾക്കായി കാവസാക്കി നിരത്തിലെത്തിച്ചിരിക്കുന്നത്​. ആകർഷകമായ ഡിസൈനും പുതിയ എൻജിനുമായാണ്​ നിൻജ 400 വിപണിയിലേക്ക്​ എത്തുന്നത്​. 4.69 ലക്ഷമാണ്​ നിൻജ 400​​െൻറ ഷോറും വില.

399 സി.സിയുടെ ട്വിൻ സിലിണ്ടൻ പാരലൽ എൻജിനാണ്​ നിൻജക്ക്​ കരുത്ത്​ പകരുന്നത്​. 10,000 ആർ.പി.എം 44.4 ബി.എച്ച്​.പി കരുത്തും 8,000 ആർ.പി.എമ്മിൽ 38 എൻ.എം ടോർക്കും നൽകും. ആറ്​ സ്​പീഡ്​ മാനുവൽ ഗിയർബോക്​സാണ്​ ഉള്ളത്​.  തുടക്കക്കാരെ ലക്ഷ്യമിട്ടാണ്​ നിൻജ 300 വിപണിയിലിറക്കിയിരിക്കുന്നതെന്ന്​ കമ്പനിയുടെ മാനേജിങ്​ ഡയറക്​ടർ യുക്​ത യമാശിത പറഞ്ഞു. പരിചയ സമ്പന്നരായ ഡ്രൈവർമാരെ ലക്ഷ്യമിട്ടാണ്​ നിൻജ 650. 350 സി.സിക്കും 600 സി.സിക്കും ഇടയിൽ നല്ലൊരു സ്​പോർട്​സ്​ ബൈക്ക്​ തേടുന്നവരെയാണ്​ നിൻജ 400 ലക്ഷ്യമിടുന്നത്​.

നിൻജ സെഡ്​ എക്​സ്​ 10 ആറിൽ നിന്ന്​ പ്രചോദനമുൾക്കൊണ്ടാണ്​ പിൻവശത്തെ ഡിസൈൻ ചെയ്​തിരിക്കുന്നത്​. 650 സി.സി നിൻജയിലുള്ള അതേ ഇൻസ്​ട്രുമെ​േൻറഷൻ ക്ലസ്​റ്റാണ്​ നൽകിയിരിക്കുന്നത്​. 41 എം.എം ടെലി​സ്​കോപിക്ക് ഫോർക്കും യുണിട്രാക്ക്​ മോണോ ഷോക്ക്​ സസ്​പെൻഷനുകളുമാണ്​ നൽകിയിരിക്കുന്നത്​. മുന്നിലും പിന്നിലും ഡിസ്​ക്​ബ്രേക്ക്​ നൽകിയിട്ടുണ്ട്​. 173 കിലോഗ്രാമാണ്​ ബൈക്കി​​െൻറ ഭാരം. മുൻ മോഡലിനേക്കാൾ 9 കിലോ ഗ്രാം കൂടുതലാണ്​ ബൈക്കി​​െൻറ ഭാരം.

Tags:    
News Summary - Kawasaki Ninja 400 Launched In India; Priced At ₹ 4.69 Lakh-Hotwheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.