മോജോ കരുത്തിൽ ജാവയെത്തുന്നു

2019 മാർച്ചിന്​ മുമ്പ്​ ജാവ ബൈക്കുകൾ  ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന്​ പ്രഖ്യാപിച്ച്​ മഹീന്ദ്ര. ജാവ എന്ന ബ്രാൻഡ്​ നാമത്തിൽ ബൈക്കുകൾ പുറത്തിറക്കാനുള്ള അവകാശം മഹീന്ദ്ര നേരത്തെ തന്നെ സ്വന്തമാക്കിയിരുന്നു. വൈകാതെ പുതിയ ബൈക്കിനെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത്​ വിടുമെന്ന്​ മഹീന്ദ്ര അറിയിച്ചു.

നിലവിൽ ജാവ ബ്രാൻഡിന്​ കീഴിൽ  കൂടുതൽ മോഡലുകൾ പുറത്തിറക്കാനുള്ള ശ്രമത്തിലാണ്​ മഹീന്ദ്ര. കമ്പനിയുടെ മധ്യ​പ്രദേശിലെ നിർമാണ ശാലയിൽ 2018 പകുതിയോടെ ബൈക്കുകളുടെ നിർമാണം ആരംഭിക്കാനാണ്​ മഹീന്ദ്രയുടെ പദ്ധതി. മഹീന്ദ്രയുടെ മോജോ ബൈക്കിൽ ഉപയോഗിച്ച 300 സി.സി എൻജിൻ തന്നെയാണ്​ ജാവയിലും ഉപയോഗിക്കുന്നത്​. ബൈക്കിൽ പുതിയ എൻജിൻ ഉപയോഗിക്കണമെങ്കിൽ വൻ തുക മഹീന്ദ്ര നിക്ഷേപം നടത്തേണ്ടി വരും. ഇതാണ്​ മോജോയുടെ എൻജിൻ തന്നെ ബൈക്കിൽ ഉപയോഗിക്കാൻ കാരണം. എങ്കിലും ചില ചെറിയ മാറ്റങ്ങൾ എൻജിനിൽ പ്രതീക്ഷിക്കാം.

അതേ സമയം, പുതിയ ബൈക്കിലുടെ റോയൽ എൻഫീൽഡി​​െൻറ വിപണിയാണ്​ മഹീന്ദ്ര ലക്ഷ്യമിടുന്നത്​. ഏകദേശം മൂന്ന്​ ലക്ഷം രൂപയായിരിക്കും ജാവ ബൈക്കുകളുടെ വില.

Tags:    
News Summary - Jawa motorcycles to get Mahindra Mojo engines-Hotwheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.