അഡ്വഞ്ചർ, ക്രോം എഡിഷനുകളുമായി ഹോണ്ട നവി

മുംബൈ: നവിയുടെ അഡ്വഞ്ചർ, ക്രോം എഡിഷനുകൾ ഹോണ്ട പുറത്തിറക്കി. ഡിസൈനിൽ പുതിയ ചില കൂട്ടിച്ചേർക്കലുകൾ നടത്തിയാണ്​ അഡ്വഞ്ചർ, ക്രോം മോഡലുകൾ ഹോണ്ട പുറത്തിറക്കിയത്​​.

മുൻവശത്തെ വിൻഡ്​ സ്​ക്രീൻ, മേ​ാ​േട്ടാർ സൈക്കിൾ ഗാർഡ്​, ല​േഗജ്​ ബോക്​സ്​, ഡ്യൂവൽ ടോൺ സീറ്റ്​ കവർ എന്നിവയാണ്​ അഡ്വഞ്ചർ എഡിഷനിലെ പ്രത്യേകതകൾ. പൂർണമായും ബ്ലാക്ക്​ തീമിലാണ്​ ക്രോം എഡിഷൻ. ഹെഡ്​ലാമ്പ്​ പ്രൊട്ടക്​ടർ, ക്രാഷ്​ ഗാർഡ്​ എന്നിവയെല്ലാം ക്രോം എഡിഷനിലെ വേറിട്ട്​ നിർത്തുന്നു​. എന്നാൽ നവിയുടെ എഞ്ചിനിൽ ഹോണ്ട മാറ്റങ്ങളൊന്നും തന്നെ വരുത്തിയിട്ടില്ല.

വിപണിയിൽ നിന്ന്​ മികച്ച പ്രതികരണമാണ്​ ഹോണ്ടയുടെ നവിക്​ ലഭിച്ചത്​. വിപണിയിലിറക്കി ആറുമാസം കൊണ്ടു തന്നെ നവിയുടെ 50,000 യൂണിറ്റുകൾ വിറ്റഴിക്കാൻ ഹോണ്ടക്ക്​ സാധിച്ചു. നവിയുടെ യൂണിറ്റുകൾ നേപ്പാൾ, ശ്രീലങ്ക പോലുള്ള രാജ്യങ്ങളിലേക്ക്​ ഹോണ്ട കയറ്റിയക്കുന്നുമുണ്ട്​. നാല്​ മാസങ്ങൾക്കുള്ളിൽ തന്നെ അവിടെയും നല്ല വിൽപനയാണ്​ നവിക്കുള്ളത്​.

നവിക്ക്​ ലഭിച്ച മികച്ച പ്രതികരണത്തിൽ സ​ന്തോഷമുണ്ടെന്നും പുതിയ കൂട്ടിച്ചേർക്കലുകൾ സ്​കൂട്ടറിന്​ കൂടുതൽ മികച്ച പ്രതികരണം ലഭിക്കുന്നതിന്​ കാരണമാവുമെന്നും ഹോണ്ട സെയിൽസ്​ ആൻഡ്​ മാർക്കറ്റിങ്​ വിഭാഗം തലവൻ യദ്​വീന്ദർ സിങ്​ പറഞ്ഞു.

Tags:    
News Summary - Honda Navi Adventure and Chrome Edition Launched

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.