ടോക്കിയ: ബൈക്ക് ബാലൻസ് ചെയ്ത് വീഴാതെ ഒാടിക്കുക എന്നത് ആദ്യമായി ബൈക്ക് ഒാടിക്കുന്നവരെ സംബന്ധിച്ചടുത്തോളം പ്രയാസകരമായ കാര്യമാണ്. അത്തരക്കാരെ ലക്ഷ്യമിട്ടാണ് ഡ്രൈവർ അസിസ്റ്റ് സംവിധാനംബൈക്കുകളിൽ ഹോണ്ട പരീക്ഷിക്കുന്നത്. ബൈക്കുകൾക്ക് സ്വയം നിയന്ത്രിക്കാൻ ഇൗ സംവിധാനം കൊണ്ട് സാധിക്കുമെന്നാണ് ഹോണ്ട അവകാശപ്പെടുന്നത്.
പുതിയ ബൈക്കിൽ നോർമൽ, ബാലൻസ് എന്നിങ്ങനെ രണ്ട് മോഡുകളുണ്ടാവും. നോർമൽ മോഡിൽ ബൈക്ക് സാധാരണ പോലെ സഞ്ചരിക്കും. എന്നാൽ ബാലൻസ് മോഡിൽ ബൈക്ക് സ്വയം ബാലൻസ് ചെയ്യും. ബൈക്കിെൻറ ഫ്രണ്ട് ഫോർക്ക് മുന്നിലേക്ക് നീട്ടി വീൽബേസ് വർധിപ്പിച്ചാണ് ഇത്തരത്തിൽ അധിക ബാലൻസ് നൽകുക.ഡ്രൈവറില്ലെങ്കിലും ബൈക്ക് സഞ്ചിരിക്കും. എന്നാൽ വളരെ കുറഞ്ഞ വേഗതയിൽ മാത്രമേ ഇത് സാധ്യമാവുകയുള്ളു.
അടുത്തിടെ ബി.എം.ഡബ്ളിയു ഇൗ സംവിധാനം ബൈക്കുകളിൽ അവതരിപ്പിച്ചിരുന്നു. അതിന് പിന്നാലെയാണ് ഹോണ്ടയും പുതിയ സംവിധാനവുമായി രംഗത്തെത്തുന്നത്. ഡ്രൈവറില്ലാ കാറുകൾക്ക് ശേഷം അത്തരത്തിലുള്ള ബൈക്കുകൾ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് വാഹന നിർമാതാക്കൾ ഇതിെൻറ ഭാഗമായാണ് ഹോണ്ട പുതിയ സംവിധാനം അവതരിപ്പിച്ചെതന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.