ഹോണ്ടയുടെ ആഫ്രിക്കൻ കരുത്ത്

ലോകത്തിലെ ഏറ്റവും കഠിനമായ ബൈക്ക് റാലികളിലൊന്നാണ് ഡെക്കാർ. പൊതുവായി ഡെക്കാർ എന്ന് പറയുമെങ്കിലും പാരിസ്-ഡെക്കാർ റാലിയെന്നാണ് ഇത് അറിയപ്പെടുന്നത്. ഫ്രാൻസിലെ പാരിസിൽ ആരംഭിച്ച് സെനഗലി​െൻറ തലസ്ഥാനമായ ഡെക്കാറിൽ അവസാനിക്കുന്ന മത്സരയോട്ടത്തിൽ 10,000 കി.മീറ്ററുകൾ താണ്ടേണ്ടതുണ്ട്. മണ്ണ്, മണൽ, പുൽമേടുകൾ, പാറക്കൂട്ടങ്ങൾ തുടങ്ങി വ്യത്യസ്ത പ്രതലങ്ങളിലൂടെയുള്ള യാത്രയാണിത്. ഡെക്കാർ റാലിയിലെ ഹോണ്ടയുടെ ചരിത്രം ഏറെ തിളക്കമുള്ളതാണ്. മികച്ച അഡ്വഞ്ചർ ബൈക്കുകൾ മാറ്റുരക്കുന്ന റാലിയിൽ നിരവധി തവണ ഹോണ്ട കിരീടം ചൂടി. 

ഡെക്കാറിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് ഹോണ്ട സാധാരണക്കാർക്കായി നിർമിക്കുന്ന ബൈക്കുകളാണ് ആഫ്രിക്ക ട്വിൻ. 2017ലാണ് ആഫ്രിക്ക ട്വിൻ ആദ്യമായി ഇന്ത്യയിലെത്തിയത്. ഇൗ വർഷം പരിഷ്​കരിച്ച ബൈക്ക് പുറത്തിറക്കിയിരിക്കുകയാണ് േഹാണ്ട. ഏറെ മാറ്റങ്ങൾക്ക് വിധേയമായിരിക്കുന്നു ഇൗ കരുത്തൻ.
കൂടുതൽ ആധുനികമാണ് പുതിയ ആഫ്രിക്ക ട്വിൻ. അർബൻ, ടൂറിങ്, ഗ്രാവൽ, യൂസർ എന്നിങ്ങനെ വിവിധ റൈഡിങ് മോഡുകൾ ൈബക്കിലുണ്ട്. എയർബോക്സും എക്സ്ഹോസ്​റ്റ്​ യൂനിറ്റും പുതുക്കി. ലിഥിയം അയൺ ബാറ്ററിയുടെ വരവ് ഇലക്ട്രോണിക്​സ്​ വിഭാഗത്തെ ശക്തിപ്പെടുത്തും. പഴയതിൽനിന്ന് രണ്ടരക്കി​േലാ കുറച്ച് 243 കിലോഗ്രാം എന്ന ഭാരത്തിലേക്കെത്തി.

വിൻഡ് സ്ക്രീൻ അഡീഷനൽ ഫിറ്റിങ്ങാണ്. ഇതോടൊപ്പം േഫാഗ് ലൈറ്റോടുകൂടിയ ക്രാഷ് ഗാർഡ്, വിൻഡ് ഡിഫ്ലെക്ടറുകൾ തുടങ്ങിയവയും അധികമായി വാങ്ങാം. 18.5 ലിറ്ററാണ് ഇന്ധന ടാങ്കി​െൻറ ശേഷി. 24 ലിറ്റർ നിറക്കാവുന്ന അഡ്വഞ്ചർ സ്പോർട്​സ്​ വേരിയൻറ് ഹോണ്ടക്ക് ഉണ്ടെങ്കിലും ഇന്ത്യയിലത് ലഭ്യമല്ല. നല്ല ഉയരമുണ്ടെങ്കിലും സീറ്റിങ് പൊസിഷൻ ഏറെ താഴ്ന്നിരിക്കുന്നത് ഉയരം കുറഞ്ഞവർക്കും സൗകര്യപ്രദമാണ്. കനം കുറഞ്ഞ ഇന്ധന ടാങ്കായതിനാൽ അനായാസം എഴുന്നേറ്റുനിന്ന് ഒാടിക്കാനാകും. ബൈക്കെന്തിനാണ് എഴുന്നേറ്റുനിന്ന് ഒാടിക്കുന്നതെന്ന് സംശയം തോന്നാം. ഒാഫ് റോഡിങ്ങിൽ ആഫ്രിക്ക ട്വിൻ പോലുള്ള ബൈക്കുകൾ കൂടുതലും എഴുന്നേറ്റുനിന്നാണ് ഒാടിക്കുന്നത്.

വലുപ്പമുള്ള എൽ.സി.ഡി യൂനിറ്റാണ് ഇൻസ്ട്രുമ​െൻറ് ക്ലസ്​റ്ററിന്. കളർ യൂനിറ്റ് ഉൾപ്പെടുത്തിയിട്ടില്ലാത്തത് ആകർഷകത്വം കുറക്കുന്നുണ്ട്. ധാരാളം സ്വിച്ചുകൾ ഇരു ഹാൻഡിലുകളിലുമായുണ്ട്. ആഫ്രിക്കൻ ട്വിന്നിനെ വന്യമായ കരുത്തുള്ളവനാക്കുന്നത് അതി​െൻറ 999 സി.സി ലിക്വിഡ് കൂൾഡ് പാരലൽ ട്വിൻ എൻജിനാണ്. 89 എച്ച്.പി കരുത്തും 93.1 എൻ.എം ടോർക്കും എൻജിൻ സൃഷ്​ടിക്കും. ഒാട്ടമാറ്റിക് ബൈക്കാണിത്​. ആറ് സ്പീഡ് ഡ്യൂവൽ ക്ലച്ച് എപ്പോഴും ഒരു ‘മാറ്റ’ത്തിന് തയാറായി നിൽക്കുകയാണെന്നതിനാൽ ഗിയർ മാറ്റങ്ങൾ അനായാസമാണ്. മൂന്ന് ഡ്രൈവ് മോഡുകളുണ്ട്.

ഡി മോഡ് ഒാട്ടമാറ്റിക്കാണ്. എസ് മോഡിലിട്ടാൽ സ്പോർട്ടിയായി ബൈക്ക് കുതിക്കും. എം മോഡിൽ നമ്മുക്കുതന്നെ ഗിയർ മാറാം. ഗിയർ മാറ്റാൻ സ്വിച്ചുകളാണുള്ളത്. ഇത് പോരാത്തവർക്ക് കൈകൾകൊണ്ട് മാറാൻ കഴിയുന്ന പരമ്പരാഗത സംവിധാനം ഹോണ്ട പിടിപ്പിച്ച് നൽകും. അതിന് 40,000 രൂപ നൽകണം. ആഫ്രിക്ക ട്വിൻ മികച്ചൊരു ഹൈവേ ക്രൂസർ ബൈക്ക്കൂടിയാണ്. നഗരത്തിൽ 20 കിലോമീറ്ററും ഹൈവേയിൽ 23ഉം ഇന്ധനക്ഷമത പ്രതീക്ഷിക്കാം. വില 13.23 ലക്ഷം മുതൽ.

Tags:    
News Summary - Honda Africa Twin -Hotwheels News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.