Posted On
date_range Updated On
date_range ബി.എസ് 6 റോയൽ എൻഫീൽഡ് ബൈക്കുകൾക്ക് വില കൂടും
ബി.എസ് 6 റോയൽ എൻഫീൽഡ് ബൈക്കുകൾക്ക് വില കൂടും. ബുള്ളറ്റ് 350, ക്ലാസിക് 350 മോഡലുകൾക്കാണ് വില വർധിക്കുക. ഇരു മോാഡലുകൾക്കും 2755 രൂപ വർധിക്കും. ബി.എസ് 6 ഹിമാലയൻ മോഡലിന് 2,754 രൂപയും കൂടും.
സിംഗിൾ ചാനൽ എ.ബി.എസുമായി എത്തുന്ന ക്ലാസിക് 350ക്ക് 1.57 ലക്ഷമായിരുന്നു വില. ഇത് 1.60 ലക്ഷമായി വർധിക്കും. ക്ലാസിക് 350 എ.ബി.എസ് മോഡലിെൻറ വില 1.68 ലക്ഷമായും കൂടും.
വില വർധനവല്ലാതെ മറ്റ് മാറ്റങ്ങളൊന്നും മോഡലുകൾക്കില്ല. ഇരു മോഡലുകളും ബി.എസ് 6 346 സി.സി സിംഗിൾ സിലണ്ടർ എഫ്.വൺ എൻജിനാണ്. 19.1 ബി.എച്ച്.പി കരുത്തും 28 എൻ.എം ടോർക്കും എൻജിൻ നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.