ബജാജ്​ ഡൊമിനർ ഇന്ത്യൻ വിപണിയിൽ

മുംബൈ: ബജാജി​െൻറ പുതിയ ബൈക്ക്​ ഡൊമിനർ ഇന്ന്​ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. പൾസർ സി.എസ്​400 കൺസെപ്​റ്റുമായി സാമ്യമുള്ള ബൈക്ക്​ ഇന്ത്യയിലെ ബജാജി​െൻറ കരുത്ത്​ കൂടിയ മോഡലുകളിലൊന്നാണ്​. കെ.ടി.എം ഡ്യുക്ക്​ 390, മഹീന്ദ്ര മോജോ, ഹോണ്ട സിബിആർ 250 ആർ എന്നീ ബൈക്കുകളുമായിട്ടാവും ഡൊമിനർ നേരി​േട്ടറ്റുമുട്ടുക.

2014 ഒാ​േട്ടാ എക്​സ​്​പോയിലാണ്​ ബജാജ്​ ഡൊമിനർ എന്ന മോഡലിനെ ആദ്യമായി അവതരിപ്പിക്കുന്നത്​. നിരവധി തവണ പേര്​ മാറ്റിയതിന്​ ശേഷമാണ്​ ബൈക്കിന്​ ഡൊമിനർ എന്ന പേര്​ കമ്പനി നൽകിയത്​​. കൂടുതൽ ശക്​തിയുള്ള ബൈക്ക്​ ആഗ്രഹിക്കുന്നവരെയാണ്​ ബജാജ്​ പ്രധാനമായും ലക്ഷ്യം വെക്കുന്നത്​. പൾസറിനും, അവഞ്ചറിനും, വിക്രാന്തിനും ശേഷം മറ്റൊരു സെഗ്​മെൻറിന്​ കൂടി ബജാജ്​ ഡൊമിനറിലൂടെ തുടക്കം കുറിക്കുമെന്നാണ്​ പ്രതീക്ഷിക്കപ്പെടുന്നത്​.

മസ്​കുലറായ ഡിസൈനാണ്​ ബൈക്കിനായി ബജാജ്​ നൽകിയിരിക്കുന്നത്​. എൽ.ഇ.ഡി ഹെഡ്​ലൈറ്റ്​, എൽ.സി.ഡി ഇൻസ്​ട്രുമെ​േൻറഷൻ ക്ലസ്​റ്റർ, മുൻ വശത്തെ മോണോ ഷോക്ക്​ സസ്​പെൻഷൻ എന്നിവയെല്ലാമാണ്​ ഡിസൈനിലെ പ്രധാന പ്രത്യേകതകൾ.
373.2cc സിംഗിൾ സിലിണ്ടർ എഞ്ചിനാണ്​ ബൈക്കി​െൻറ ഹൃദയം. 35bhpയാണ്​ എഞ്ചിൻ നൽകുന്ന ഉയർന്ന പവർ. ആറ്​ സ്​പീഡി​െൻറതാണ്​ ട്രാൻസ്​മിഷൻ. ബ്രേക്കിങിൽ എ.ബി.എസ്​ ഉൾപ്പെടെയുള്ള സംവിധാനങ്ങളും ബജാജ്​ കൂട്ടിച്ചേർത്തിട്ടുണ്ട്​. ബജാജി​െൻറ വിവിധ ഡീലർഷിപ്പുകൾ വഴി നാളെ മുതൽ വാഹനം ലഭ്യമായി തുടങ്ങും. 1.60 ലക്ഷം മുതൽ 1.80 ലക്ഷം വരെയാണ്​ ബൈക്കി​െൻറ ഷോറും വില.

Tags:    
News Summary - Bajaj Dominar 400: All You Need To Know

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.